അത്ഭുതം! സ്വാമിയുടെ ലിംഗത്തിന് ഒരു കുഴപ്പവുമില്ല!

Swami, Ganeshananda, Penis, Girl, Sex, സ്വാമി, ഗണേശാനന്ദ, ലിംഗം, ലിംഗഛേദനം, പെണ്‍കുട്ടി, ലൈംഗികബന്ധം
കൊല്ലം| BIJU| Last Modified ബുധന്‍, 14 ജൂണ്‍ 2017 (19:04 IST)
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കവേ ലിംഗം ഛേദിക്കപ്പെട്ട സ്വാമി തീര്‍ത്ഥപാദര്‍(54) പൂര്‍ണസുഖം പ്രാപിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. തുന്നിച്ചേര്‍ക്കപ്പെട്ട ലിംഗം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

ഇത് ഒരു തരത്തില്‍ അത്ഭുതം തന്നെയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കാരണം, ലിംഗം 90 ശതമാനവും അറ്റുതൂങ്ങിയ നിലയിലാണ് സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്ന നിലയിലായിരുന്നില്ല കാര്യങ്ങള്‍. ഞരമ്പുകള്‍ മിക്കതും മുറിഞ്ഞുപോകുകയോ കടുത്ത ക്ഷതമേല്‍ക്കുകയോ ചെയ്തിരുന്നു.

ലിംഗം തുന്നിച്ചേര്‍ത്തെങ്കിലും അണുബാധയുണ്ടാകാനുള്ള സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞിരുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ലിംഗം പൂര്‍ണമായും നീക്കം ചെയ്യേണ്ടിവരുമെന്നും പിന്നീടൊരിക്കലും സ്വാമിക്ക് നിന്ന് മൂത്രമൊഴിക്കാനോ ലൈംഗികബന്ധത്തിലേര്‍പ്പെടാനോ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലിംഗം പഴയതുപോലെ തന്നെ ശരീരവുമായി ചേര്‍ന്നിരിക്കുകയാണ്. ഞരമ്പുകള്‍ക്കേറ്റ ക്ഷതം മാറ്റുന്നതിനായി ഒരു ശസ്ത്രക്രിയയും ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്.

എന്നാല്‍ ഇതൊരു മിറക്കിളല്ലെന്നും സ്വാമിയുടെ ഭാഗ്യമാണെന്നും ചില ഡോക്ടര്‍മാര്‍ പറയുന്നു. ഛേദിക്കപ്പെട്ട ലിംഗം ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കൃത്യമായി തുന്നിച്ചേര്‍ത്തതും രക്തയോട്ടത്തിന് തടസം വരാതിരിക്കുകയും ചെയ്തത് സ്വാമിക്ക് രക്ഷയായി. മാത്രമല്ല, അണുബാധ ഉണ്ടായതുമില്ല. ഇപ്പോള്‍ ട്യൂബ് വഴിയാണ് സ്വാമിക്ക് മൂത്രം പോകുന്നത്. വൃഷ്ണങ്ങളില്‍ നിന്ന് ലിംഗത്തിലേക്ക് മൂത്രം വഹിച്ചുകൊണ്ടുള്ള പാതയില്‍ ചെറിയ സുഷിരം കണ്ടെത്തിയതിനാല്‍ അതിന് ഒരു ചെറിയ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ഭാവിയില്‍ മൂത്രമൊഴിക്കുമ്പോള്‍ ചോര്‍ച്ചയുണ്ടായേക്കാം.

ഈ ശസ്ത്രക്രിയയ്ക്ക് ശേഷം സ്വാമിക്ക് സാധാരണ രീതിയില്‍ മൂത്രമൊഴിക്കുന്നതിന് തടസമൊന്നുമുണ്ടാവില്ല. എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ ഉറപ്പുപറയാനാകുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം കൂടി സ്വാമി ആശുപത്രിയില്‍ തുടരേണ്ടിവരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :