ബ.സി. പത്താം നൂറ്റാണ്ടില്‍ തന്നെ വയനാട് പ്രദേശത്തില്‍ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ വയനാടിന്‍െറ രേഖപ്പെടുത്തിയ ചരിത്രം ആരംഭിക്കുന്നത് 18ാം നൂറ്റാണ്ട് മുതലാണ്.
18ാം നൂറ്റാണ്ടില്‍ വേദവംശത്തിനു കീഴിലായിരുന്ന വയനാട് പിന്നീട് പഴശ്ശിരാജവംശത്തിന്‍െറ അധീനതയിലായി. ഹൈദരലി കേരളമാക്രമിച്ചപ്പോള്‍ ഈ ജില്ലയെ മൈസൂര്‍ പടയുടെ വരുതിയില്‍ കൊണ്ടുവന്നു. ഹൈദരലിക്കു ശേഷം മൈസൂര്‍ പടയെ നയിച്ചടിപ്പുസുല്‍ത്താന്‍ ശ്രീരംഗപട്ടണം ഉടന്പടി പ്രകാരം മലബാര്‍ പ്രദേശം ബ്രിട്ടീഷ്ഗവണ്‍മെന്‍റിന് കൈമാറിയപ്പോള്‍ വയനാടും അതില്‍ ഉള്‍പ്പെട്ടിരുന്നു.
വയനാട്ടിലെ കുറിച്യര്‍ പടയെ സംഘടിപ്പിച്ച്പഴശ്ശിരാജ ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമടഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ പകുത്തെടുത്തിരുന്ന വയനാട് 1980-ല്‍ ആണ് ഒരു ജില്ലയായി മാറുന്നത്