‘18 തികയാത്തവര്‍ എങ്ങനെ ഫേസ്ബുക്കിലും ട്വിറ്ററിലും എത്തുന്നു?’
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
പ്രായപൂര്‍ത്തിയാകാത്തവര്‍ എങ്ങനെ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അക്കൌണ്ട് തുറക്കുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കമെന്ന് ഡല്‍ഹി ഹൈക്കോടതി. കുട്ടികളും കൌമാരക്കാരും ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 10 ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യം.
പ്രായപൂര്‍ത്തിയാകാത്തവര്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അക്കൌണ്ട് തുടങ്ങുന്നത് ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുഎസ് കേന്ദ്രീകരിച്ചുള്ള കമ്പനികളായ ഫേസ്ബുക്ക്, ഗൂഗില്‍ എന്നിവയ്ക്കു നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസ് മെയ് 13ന് വീണ്ടും പരിഗണിക്കും.
കെ എന്‍ ഗോവിന്ദാചാര്യ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ഇന്ത്യയിലെ പ്രവര്‍ത്തനത്തിലൂടെ നേടുന്ന വരുമാനത്തിന് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ നിന്ന് നികുതി ഈടാക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.