ബ്രിട്ടണിലെ പ്രസിദ്ധമായ സ്കൂളിന്റെ പേരില്‍ അശ്ലീല വെബ്സൈറ്റ് റജിസ്റ്റര്‍ ചെയ്തതായി പരാതി. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന ലണ്ടനിലെ ഇമ്പര്ഹോര്ണ്സ്കൂളിന്റെ പേരിലാണ് അശ്ലീല വെബ്സൈറ്റ് റജിസ്റ്റര്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂളിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഡോമെയിന്‍ അശ്ലീല സൈറ്റ് നിര്‍മ്മാതാക്കള്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
കുട്ടികളുടെ പഠനസംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റില്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കണ്ട സ്കൂള്‍ അധികൃതര്‍ ഞെട്ടിപ്പോയത്രെ. സ്കൂളിന്റെ ഔദ്യോഗിക സൈറ്റ് അഡ്രസില്‍ മറ്റൊരു അശ്ലീല സൈറ്റ് കൂടി വന്നതോടെ വിവരം വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയുമല്ലാം ഉടന്‍ തന്നെ അറിയിക്കുകയായിരുന്നു.
സ്കൂള്‍ കുട്ടികളുടെയും അധ്യാപകരുടെയും ഫോട്ടോകളും മേല്‍വിലാസങ്ങളും നല്‍കിയിട്ടുള്ള സൈറ്റില്‍ അശ്ലീല വീഡിയോ ഡിവിഡികളിലേക്കും ചിത്രങ്ങളിലേക്കും ലിങ്ക് നല്‍കിയിരുന്നു. തുടര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സഹായം തേടി തുടര്‍നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ അശ്ലീല സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിച്ചതായി സ്കൂള്‍ ഐ ടി മാനേജര്‍ അലക്സ് മെല്മോര് അറിയിച്ചു.