വൈദ്യുതി ലാഭിക്കാനും ഗൂഗിള്‍

സാന്‍ ഫ്രാന്‍സിസ്കൊ| WEBDUNIA|
ഡിജിറ്റല്‍ യുഗത്തിലെ വൈദ്യുതി ചെലവ് കുറയ്ക്കല്‍ പരിഹാരവുമായി ഇന്‍റര്‍നെറ്റ് സേര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ രംഗത്ത്. അടുത്ത് തന്നെ പുറത്തിറക്കാന്‍ പോകുന്ന പുതിയ ഉല്‍പ്പന്നത്തിന് ഗൂഗിള്‍ പേരിട്ടിരിക്കുന്നത് പവര്‍ മീറ്റര്‍ എന്നാണ്. ഗാര്‍ഹിക വൈദ്യുതി ചെലവും ഇതു വഴി കുറയ്ക്കാനായേക്കും.

അവരവരുടെ ഗൂഗിള്‍ ഹോം പേജായ ഐ ഗൂഗിളില്‍ സജ്ജീകരിച്ച ഒരു നെറ്റ് വഴി പ്രവര്‍ത്തിക്കുന്ന മീറ്ററാണ് പവര്‍മീറ്റര്‍. പവര്‍ മീറ്റര്‍ സോഫ്റ്റ്വെയര്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയാ‍ണ് വൈദ്യുതി ഉപഭോഗം കണക്കു കൂട്ടുക. എവിടെ, എപ്പോഴെല്ലാം വൈദ്യുതി കുറയ്ക്കാനാകുമെന്ന് ഈ മീറ്ററിന്‍റെ സഹായത്തോടെ മനസ്സിലാക്കാനാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

സ്മാര്‍റ്റ് മീറ്റര്‍ വഴി ലഭിക്കുന്ന മൊത്തം വൈദ്യുതി ഉപഭോഗ വിവരങ്ങള്‍ പവര്‍മീറ്ററിലേക്ക് മാറ്റുന്നതിലൂടെ വൈദ്യുതി ഉപയോഗത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാനാകും. പുതിയ പവര്‍മീറ്റര്‍ സോഫ്റ്റ്വെയര്‍ ഗൂഗിളിലെ ചില ജീവനക്കാരുടെ താമസയിടങ്ങളില്‍ പരീക്ഷിച്ചുവെന്നും എല്ലാം വിജയമാണെന്നും ഉടന്‍ തന്നെ ഇത് പൊതുജനത്തിന് കൈമാറുമെന്നും ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :