വീട്ടിലിരുന്ന് പണിയെടുക്കരുത്; ബന്ധങ്ങള്‍ തകരും

സിഡ്നി| WEBDUNIA|
PRO
PRO
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ താത്പര്യമുള്ളവരെ വലയിലാക്കാനായി വരുന്ന മെയിലുകളെ പേടിക്കണം. ഒരു പക്ഷേ ജീവിതം തകര്‍ക്കുന്നതായിരിക്കും അത്തരം മെയിലുകള്‍. ജീവിതത്തില്‍ മനഃക്ലേശങ്ങള്‍ വര്‍ധിക്കും, കുടുംബ ബന്ധങ്ങള്‍ തന്നെ തകര്‍ക്കും.

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്നവരെ തേടി നിരവധി അവസരങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ജോബ് സൈറ്റുകളില്‍ നിന്നും മറ്റു റിക്രൂട്ടിംഗ് ഏജന്‍സികളില്‍ നിന്നുമായി മെയിലുകളുടെ പ്രവാഹമാണ്. സിഡ്നി സര്‍വകലാശാലയിലെ ഗവേഷകനായ മെലിസ്സ് ഗ്രെഗ് നടത്തിയ പഠനത്തിലാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ പ്രശ്നങ്ങള്‍ പുറത്തുവന്നത്.

അതേസാമയം, വീട്ടില്‍ വെറുതെ ഇരിക്കുന്നവരില്‍ ഭൂരിഭാഗവും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങീ സോഷ്യല്‍ മീഡിയകളുടെ സേവനം ഉപയോഗപ്പെടുത്തുവെന്നും കണ്ടെത്തി. ഓഫീസില്‍ ഇരുന്ന് ജോലിചെയ്യുന്നത് തൊഴിലിന്റെ ഭാഗമാണെന്നും അതേസമയം വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിരവധി മാനസിക, ശാരീരിക പ്രശ്നങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മെയില്‍ വഴി ലഭിക്കുന്ന ഓഫറുകള്‍ സ്വീകരിക്കുന്നവര്‍ ഏറെയാണ്. വീട്ടിലിരുന്ന് കൂടുതല്‍ സമയം ജോലി ചെയ്യുന്നവരും കുറവല്ല. ഓഫീസ് ജോലിക്ക് പുറമെ രാത്രി മുഴുവന്‍ സമയവും ജോലി ചെയ്യുന്നവരും വര്‍ധിച്ചുവരികയാണ്.

അമിതമായി വീട്ടു ജോലിയില്‍ ശ്രദ്ധിക്കുന്നവരുടെ കുട്ടികളെല്ലാം കമ്പ്യൂട്ടറുകള്‍ക്കും മറ്റു സാങ്കേതിക സേവനങ്ങള്‍ക്കും അടിപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. ഇത്തരത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ ഭൂരിഭാഗം കുട്ടികളും ഇന്റര്‍നെറ്റിന് അടിപ്പെട്ടിരിക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :