വിവരസാങ്കേതിക രംഗത്തെ വിസ്മയവുമായി ആപ്പിള്‍ ഐപാഡ്-3 എത്തുന്നു. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ പുറത്തിറങ്ങുമെന്ന് കരുതുന്ന ഐ പാഡ്-3ല്‍ 2048x1536 റെറ്റിന ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2010ല്‍ പുറത്തിറങ്ങിയ ഐഫോണ്‍-4ല്‍ പരീക്ഷിച്ച റെറ്റിന ഡിസ്പ്ലേയുടെ പരിഷ്ക്കരിച്ച പതിപ്പാവും ഐപാഡ്-3യില്‍ ഉണ്ടാവുക.
മിഴിവേറിയ ചിത്രങ്ങള്‍ പ്രദാനം ചെയ്യുന്ന ഉന്നതനിലവാരമുള്ള റിയര്‍ ഫേസിംഗ് കാമറയും ഐപാഡ്-3ല്‍ ഉണ്ടാകും. ഐ മൂവിക്കായി എച്ച് ഡി ഡിസ്പ്ലേയും 1080-പി ശേഷിയുമുള്ള വീഡിയോയുമാണ് ഐപാഡ്-3യില്‍ ഉണ്ടാകുമെന്ന് കരുതുന്ന മറ്റൊരു ആപ്ലിക്കേഷന്‍.
ഐട്യൂണ്‍ യു, ഐ ബുക്സ് എന്നിവയ്ക്കായുള്ള ഡിജിറ്റല്‍ ടെക്സ്ററ് ബുക്കിന്റെ പരിഷ്കരിച്ച പതിപ്പും ഐപാഡ്- 3യില്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഇന്‍ഫിനിറ്റി ബ്ളേഡ് പോലുള്ള അത്യാധുനിക ത്രീ ഡി ഗെയിമുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഡുവല്‍ കോര്‍ അല്ലെങ്കില്‍ ക്വാഡ് കോര്‍ എ6 പ്രോസസര്‍ അടക്കമുള്ള വിസ്മയിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ ഐ പാഡ്-3യില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.