വിനോദം: മോസര്‍ബേര്‍ വിപ്ലവത്തിന്

computer add
FILEFILE
വിനോദ വിപണിയില്‍ വിപ്ലവകരമായ പ്രവണതകള്‍ കൊണ്ടുവന്ന മോസര്‍ബേര്‍ ഈ പ്രവണത ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. വില കുറഞ്ഞ ഡിവിഡി/വി സി ഡി പ്ലേയറുകള്‍ വിപണിയില്‍ എത്തിക്കാനാണ് അണിയറയില്‍ നീക്കം നടത്തുന്നത്. മുമ്പ് 28 രൂപയ്‌ക്ക് വിസിഡിയും 38 രൂപയ്‌ക്ക് ഡിവിഡിയും അവതരിപ്പിച്ച് വിനോദ വിപണിക്ക് ചൂടു നല്‍കിയ മോസര്‍ബേര്‍ ഇലക്ട്രോണിക് രംഗത്തെ വമ്പന്‍‌മാരുമായുള്ള സൌഹൃദമാണ് പുതിയ കാര്യത്തില്‍ മുതലാക്കുന്നത്

ഈ ലക്‍ഷ്യമിട്ട് മോസര്‍ബേര്‍ ഫിലിപ്സ്, എല്‍ ജി, സാംസംഗ്, മിര്‍ക്ക് എന്നീ അന്താരാഷ്ട്ര കമ്പനികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മിക്കാവാറും 1000, 1500 തുകകള്‍ക്കിടയിലാകും പുതിയ വി സി ഡി/ഡിവിഡി പ്ലെയറുകള്‍ അവതരിപ്പിക്കുക. നിലവില്‍ വി സിഡി, ഡിവിഡി എന്നിവയ്‌ക്ക് 3000 മുതല്‍ 5000 രൂപ വരെയാണ്.

ഇന്ത്യയില്‍ ഡിവിഡി/വിസിഡി ഭ്രാന്ത് ഏറിവരുന്നതായിട്ടാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ മൊത്തം ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഡി വി ഡി/ വി സി ഡി പ്രേക്ഷകരുടെ എണ്ണം 25 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഗൃഹ വിനോദ രംഗം ഏറെ മുന്നോട്ട് കുതിക്കുമ്പോള്‍ വി സി ഡി, ഡിവിഡി പ്ലേയറുകള്‍ക്ക് വരുന്ന ഈ കുറഞ്ഞ വില വീടുകള്‍ ഏടെടുക്കുമെന്ന് മോസര്‍ബേര്‍ കണ്ടെത്തുന്നു. സിനിമാ/വിനോദ മേഖലയിലെ കഴിഞ്ഞ വര്‍ഷത്തെ മൊത്ത വരുമാനമായ 7,900 കോടി രൂപയില്‍ ഏഴു ശതമാനവും ഡി വി ഡി /വിസിഡി പ്രേക്ഷകരില്‍ നിന്നായിരുന്നു.

WEBDUNIA|
25 മില്യണ്‍ ഡീവിഡി/വി സിഡി ഉപഭോഗമുള്ള രാജ്യത്ത് 20 ശതമാനം ആള്‍ക്കാര്‍ ഡിവിഡി ഉപഭോക്താക്കളാണ്. വിസി ഡി ഉപഭോഗമാണ് ബാക്കി എണ്‍പതു ശതമാനവും. മോസര്‍ബേറിന്‍റെ സ്വപ്നങ്ങള്‍ ഫലവത്തായാല്‍ ഈ രംഗത്ത് ഉണ്ടാകുന്ന രണ്ടാമത്തെ വലിയ മാറ്റമായിരിക്കും ഇത്. മുമ്പ് ഡിവിഡിക്ക് 7000 രൂപയായിരുന്ന കാലത്ത് ഫിലിപ്സ് കൊണ്ടുവന്ന 3000 രൂപയുടെ ഡിവിഡിയാണ് ഈ രംഗത്ത് ആദ്യ തരംഗം ഉണ്ടാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :