വിദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സത്യം

ന്യൂ ഡല്‍ഹി| WEBDUNIA|
ഇന്ത്യയിലെ നാലാമത്തെ വലിയ സോഫ്റ്റുവെയര്‍ കമ്പനിയായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് വിദേശങ്ങളിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചു. അമേരിക്കയിലും തെക്കേ അമേരിക്കന്‍ രാജ്യങ്ങളുലും തങ്ങള്‍ഊടേ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

നിലവില്‍ സത്യത്തിന്‍റെ വരുമാനത്തില്‍ മൂന്നു ശതമാനം ലഭിക്കുന്നത് തെക്കേ അമേരിക്കയില്‍ നിന്നാണ്. ഒരു വര്‍ഷം മുമ്പ് കമ്പനി ബ്രസീലില്‍ ഒരു വികസന കേന്ദ്രം ആരംഭിച്ചിരുന്നു. കാനഡയിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈജിപ്തു പോലെ തന്നെ തെക്കേ അമേരിക്കയും ഐടി വ്യവസായത്തിന് അനുയോജ്യമാണെന്ന് സത്യം ഡയറക്ടറായ ഹരി തലപള്ളി പറഞ്ഞു.

ഇന്ത്യയ്ക്കകത്തും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് സത്യം. നാഗ്പൂര്‍, ഭുവനേശ്വര്‍ എന്നിവടങ്ങില്‍ കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിച്ചു വരികയാണ്. ബ്രാന്‍ഡ് നെയിം ശക്തമാക്കും. അതിനായി ഒട്ടേറേ പരിപാടികള്‍ കമ്പനി ആവിഷ്ക്കരിച്ചു വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :