വിഡ്ഢി ദിനത്തെ വരവേല്‍ക്കാന്‍ വൈറസും

ലണ്ടന്‍| WEBDUNIA|
ലോക വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനെ വരവേല്‍ക്കാന്‍ വൈറസും എത്തുന്നു. കോണ്‍ഫിക്കര്‍ സി എന്ന പേരിലറിയപ്പെടുന്ന വൈറസ് ലോക കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നേരത്തെ കോണ്‍ഫിക്കര്‍ എയും ബിയും ഐടി മേഖലയ്ക്ക് വന്‍ നഷ്ടം വരുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുന്ന രീതിയിലാണ് പുതിയ വൈറസ് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഐ ടി വിദഗ്ധരെല്ലാം ഭീതിയിലാണ്. സ്പാം മെയിലുകള്‍ വഴിയും കോണ്‍ഫിക്കര്‍ സി ആക്രമണം നടത്തിയേക്കുമെന്നാണ് അറിയുന്നത്.

കമ്പ്യൂട്ടറിലെ സുപ്രധാന സോഫ്റ്റ്വയറുകളെ ആക്രമിക്കാന്‍ കഴിയുന്ന വൈറസ്, നെറ്റ് ഉപയോഗിക്കുമ്പോള്‍ തനിയേ സിസ്റ്റത്തിലേക്ക് ഇന്‍സ്റ്റാളാവുകയാണ് പതിവ്. ഇന്‍സ്റ്റാള്‍ ആകുന്നതോടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെ ഒന്നൊന്നായി ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

കോണ്‍ഫിക്കര്‍ സിയെ നേരിടുന്നത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് വക്താവ് നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ കോണ്‍ഫിക്കര്‍ എ, ബി വൈറസുകളെ ഐ ടി മേഖലയിലെ മൊത്തം വൈറസ് സുരക്ഷാ സോഫ്റ്റ്വയര്‍ നിര്‍മ്മാതാക്കള്‍ ചേര്‍ന്നാണ് തകര്‍ത്തത്. എന്നാല്‍ ഏപ്രില്‍ ഒന്ന് ഫാന്‍സി ദിനമായതിനാല്‍ ഇത്തരമൊരു പ്രചാരണത്തിന് വേണ്ടത്ര ശ്രദ്ധകൊടുക്കേണ്ടെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :