വിക്കിയുടെ വിവരങ്ങള്‍ തിരഞ്ഞ് യുഎസ് ട്വിറ്ററില്‍

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 10 ജനുവരി 2011 (15:48 IST)
PRO
PRO
വിക്കിലീക്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ് അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ട്വിറ്റര്‍ അധികൃതരെ സമീപിച്ചു. ഒരു കോടതി വിധിയുടെ പിന്‍ബലത്തിലാണ് വിക്കീലീക്സിന്റെ ട്വിറ്റര്‍ അക്കൌണ്ട് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചത്. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുണ്ടുകൊണ്ട് യു എസ് അന്വേഷണോദ്യോഗസ്ഥര്‍ ട്വിറ്റര്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് വിക്കിലീക്‌സ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെയും സഹായികളുടെയും സ്വകാര്യ വിവരങ്ങള്‍, ട്വിറ്റര്‍ അക്കൗണ്ടിലെ സ്വകാര്യ സന്ദേശങ്ങള്‍, വ്യക്തികളുടെ പേരുവിവരങ്ങള്‍ എന്നിവ അറിയാനാണ് യു എസ് അന്വേഷണോദ്യോഗസ്ഥര്‍ ട്വിറ്റര്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്. അലെക്സ്രാന്‍‌ഡ്രിയയിലെ ജില്ലാകോടതിയാണ് വിക്കിലീക്സിന്റെ വിവരങ്ങള്‍ കൈമാറാന്‍ ട്വിറ്ററിനോട് ഉത്തരവിട്ടിട്ടുള്ളത്.

അമേരിക്കന്‍ രഹസ്യനയതന്ത്ര രേഖകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വിക്കിലീക്സ് യുഎസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :