ലൈവ് സേര്‍ച്ച് മാപ്പിന്‍റെ രണ്ടാം പതിപ്പ് പുറത്തിറക്കി

PRO
ലൈവ് സേര്‍ച്ച് മാപ്പിന്‍റെ പുതിയ പതിപ്പ് പുറത്തിറക്കിയതായി മൈക്രോസോഫ്റ്റ് ഇന്ത്യ അറിയിച്ചു. കൂടുതല്‍ കേന്ദ്രങ്ങള്‍ അടയാളപ്പെടുത്താന്‍ സാ‍ധിക്കുന്ന പരിഷ്കരിച്ച പതിപ്പില്‍ ഇന്ത്യയിലെ എട്ട് നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ലൈവ് സേര്‍ച്ച് മാപ്പിന്‍റെ പുതിയ പതിപ്പിന്‍റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് താല്‍പര്യപ്പെട്ട സ്ഥലങ്ങള്‍, ചരിത്രസംഭവ സ്ഥലങ്ങള്‍ എന്നിവയെല്ലാം കണ്ടെത്താനാകും. ഇതിനു പുറമെ പ്രധാനപ്പെട്ട 17 നഗരങ്ങളുടെയും ഹൈവേ റോഡ് കടന്നുപോകുന്ന 48,000 നഗരങ്ങളുടെയും വിശദമായ സ്ട്രീറ്റ് മാപ്പ് ലഭ്യമാണെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ മാധ്യമക്കുറിപ്പില്‍ അറിയിച്ചു.

നാസിക്, ഇന്‍ഡോര്‍, ഷോലാപൂര്‍, സൂറത്ത്, നാഗ്പൂര്‍, പിംപ്രി/ചിന്‍ചൌദ്, മൊഹാലി/പഞ്ച്കുള, പനാജി എന്നീ നഗരങ്ങളാണ് ലൈവ് സേര്‍ച്ച് മാപ്പിന്‍റെ പുതിയ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

ന്യൂഡല്‍ഹി| WEBDUNIA|
പി സിക്ക് പുറമെ മൊബൈലുകളിലും മൈക്രോസോഫ്റ്റിന്‍റെ ഈ പുതിയ സേവനം ലഭ്യമാകും. 2008 നവംബറിലാണ് ലൈവ് സേര്‍ച്ച് മാപ്പിന്‍റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :