ലേഡി ഗാഗ ഒന്നാമത്; സച്ചിന്‍ നോട്ട് ഔട്ട്

മുംബൈ| WEBDUNIA|
PRO
PRO
റെക്കോര്‍ഡുകളുടെ, അംഗീകാരങ്ങളുടെ രാജകുമാരന്‍ സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും മുന്നേറ്റം തുടരുകയാണ്. ട്വിറ്ററില്‍ സച്ചിനെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാനെ കീഴടക്കി കഴിഞ്ഞു. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളവേഴ്സുള്ള രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് സച്ചിന്‍. ഒന്നാം സ്ഥാനത്ത് മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരാണ്.

സച്ചിനും ഷാറൂഖ് ഖാനും ഇപ്പോള്‍ ഏകദേശം ആറര ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. ഇതെഴുതുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഫോളോവേഴ്‌സിന്റെ എണ്ണം 657,468 ആണ്; ഷാറൂഖ് ഖാന്റേത് 656,956 ഫോളോവേഴ്‌സും. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ പിന്തുടരുന്നത് 872,770 പേരാണ്. ലോക പട്ടികയില്‍ തരൂരിന് 284 ആം സ്ഥാനമാണ്.

ട്വിറ്ററിലെ ഏറ്റവും ജനപ്രിയരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ട്വിറ്റഹോളികാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തിവിട്ടിരിക്കുന്നത്. സൈറ്റിലെ വിവരമനുസരിച്ച്, ഫോളവേഴ്സിന്റെ കാര്യത്തില്‍ പോപ് ഗായിക ലേഡി ഗാഗയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ബ്രിട്ട്‌നിയുമുണ്ട്.

ഏറ്റവും അവസാനത്തെ കണക്കുകള്‍ പ്രകാരം ലേഡി ഗാഗയെ 6,498,982 പേര്‍ പിന്തുരുന്നുണ്ട്. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന് ബ്രിട്ട്‌നിയെ 6,009,906 പേരും പിന്തുടരുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കുച്ചറാണ്. ലോകത്തെ ഒട്ടുമിക്ക സ്റ്റാറുകളും ട്വിറ്ററിലൂടെ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.

നടന്‍ ഷാറൂഖ് ഖാനും സച്ചിന്‍ ടെണ്ടുല്‍ക്കറും ട്വിറ്ററിലെ ജനപ്രിയ താരങ്ങളായത് വളരെ പെട്ടെന്നാണ്. ഓരോ സംഭവങ്ങളെ കുറിച്ചും ജീവിത നിമിഷങ്ങളെയും ട്വിറ്റര്‍ പേജുകളില്‍ കുറിച്ചിട്ട് ഓണ്‍ലൈന്‍ സുഹൃത്തുക്കളെ നേടുന്നതില്‍ സെലിബ്രിറ്റി താരങ്ങള്‍ കുതിക്കുകയാണ്.

ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള സച്ചിന് മുന്നില്‍ ട്വിറ്റര്‍ ഫോളവേഴ്സിനെ സ്വന്തമാക്കുന്നതില്‍ തുടക്കത്തില്‍ മാന്ദ്യം അനുഭവപ്പെട്ടെങ്കിലും പിന്നീട് കുതിക്കുകയായിരുന്നു. അതേസമയം, പിന്തുടര്‍ച്ചക്കാരെ നേടുന്നതില്‍ കിംഗ് ഖാന്‍ അല്‍പ്പം പിന്നോട്ടു പോയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :