യുവാക്കള്‍ക്കായി ‘ഇന്‍സ്പയര്‍’ പിറന്നു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
യുവാക്കളില്‍ ദേശീയ അവബോധം വളര്‍ത്തുകയെന്ന ലക്‍ഷ്യത്തോടെ സ്ഥാപിച്ച ഇന്‍സ്‌പയര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. പട്ടം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഇന്‍സ്‌പയര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇതിനോട്‌ അനുബന്ധിച്ചുള്ള സോഷ്യല്‍ സര്‍വ്വീസ്‌ സെല്ലിന്റെ ഉദ്‌ഘാടനം അനന്തശായി ബാലസദനത്തില്‍വെച്ച്‌ റിട്ടയര്‍ഡ്‌ പ്രൊഫസര്‍ സി മോഹനന്‍നായര്‍ നിര്‍വ്വഹിച്ചു. ചെന്നൈയിലെ നൊളമ്പൂരില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ മേജര്‍ രവി ഇന്‍സ്‌പയര്‍ ഇന്ത്യ ഫൗണ്ടേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്‌പയര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ സെക്യൂരിറ്റി അവയര്‍നെസിന്റെ ഉദ്‌ഘാടനം ചിദംബരത്തെ അണ്ണാമലൈ സര്‍വ്വകലാശാലാ ക്യാംപസിസിലും നടന്നു.

എന്‍ജിനിയറിംഗ്‌ ബിരുദധാരികളായ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നാണ്‌ ഇന്‍സ്‌പയര്‍ ഇന്ത്യ ഫൗണ്ടേഷന്‍ രൂപീകരിച്ചത്‌. ദേശീയ സുരക്ഷ, രാഷ്‌ട്രവികസനം, സാമൂഹ്യ സേവനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സഘടനയുടെ ലക്‍ഷ്യം. ഇതിന്റെ ഭാഗമായി ഇന്‍സ്‌പയര്‍ ഇന്ത്യ ഫൗണ്ടേഷന്റെ വെബ്‌സൈറ്റ്‌ വഴി ഓപ്പണ്‍ ഫോറം, ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും കാര്‍ട്ടൂണ്‍, ഫീച്ചറുകള്‍ എന്നിവ പ്രചരിപ്പിക്കുകയും ചെയ്യും. രക്‌തദാനം, നേത്രദാനം, എഡ്യൂകെയര്‍ സെല്‍, കൗണ്‍സലിംഗ്‌ സെല്‍, അവയര്‍നെസ്‌ സെല്‍ എന്നിവ ഓണ്‍ലൈന്‍ വഴി നടപ്പിലാക്കാനും പദ്ധതിയുണ്ടെന്ന് ഫൌണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :