മൊബൈല്‍...സര്‍വവും മൊബൈല്‍ മയം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഓരോ നിമിഷവും ഇന്ത്യന്‍ വയര്‍ലെസ് വിപണി വളരുകയാണ്. മെയിലെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 840.28 ദശലക്ഷമായി ഉയര്‍ന്നു.

ഏപ്രിലില്‍ ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 826 ദശലക്ഷമായിരുന്നു. ഒരു മാസത്തില്‍ ഉണ്ടായ വര്‍ദ്ധന 1.61 ശതമാനം. റിലയന്‍സിന് മാത്രം 25 ലക്ഷം വരിക്കാരുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) കണക്കുകള്‍ പുറത്തുവിട്ടത്.

ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം 874.68 ദശലക്ഷമാണ്. ഈ മേഖലയില്‍ 874.68 ശതമാനം വളര്‍ച്ചയും രാജ്യം കൈവരിച്ചു. അതായത് ഇന്ത്യയിലെ മൊത്തം ടെലഫോണ്‍ സാന്ദ്രത 73.11 ശതമാനമായി.

എന്നാല്‍ മൊത്തമുള്ള 840.28 ദശലക്ഷം മൊബൈല്‍ വരിക്കാരില്‍ സജീവമായുള്ളത് 588.13 ദശലക്ഷം മാത്രമാണ്!

റിലയന്‍സിന് 141.16 ദശലക്ഷം വരിക്കാരുണ്ട്. വോഡഫോണിനും എയര്‍ടെല്ലിനും 24.5 ലക്ഷം വരിക്കാരുടെ വര്‍ദ്ധനവുണ്ടായി - 167.07 ദശലക്ഷവും 139.43 ദശലക്ഷവും വരിക്കാരാണ് ഇവര്‍ക്കുള്ളത്. ഐഡിയയ്ക്ക് 93.75 ദശലക്ഷവും യൂണിനോറിന് 25.39 ദശലക്ഷവും വരിക്കാരുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :