മൊബൈല്‍ വൈറസ് ആക്രമണം വര്‍ധിക്കുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
കമ്പ്യൂട്ടറുകളെ മാത്രം ആക്രമിച്ചിരുന്ന വൈറസുകള്‍ ഇന്ന് മൊബൈലുകളില്‍ വ്യാപകമായിരിക്കുന്നു. മകഫിയുടെ റിപ്പോര്‍ട്ട് പ്രകാരം സെല്‍ഫോണ്‍ മേഖലയുടെ വളര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വാര്‍ഷിക മൊബൈല്‍ സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം വിപണിയില്‍ ഇറങ്ങുന്ന മൊത്തം സെറ്റുകളില്‍ പകുതിയെയും ഇത്തരം വൈറസുകളും സ്പാമുകളും ആക്രമിക്കപ്പെടുന്നുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. 2008ല്‍ ലോകത്തിലെ മൊത്തം സെറ്റുകളില്‍ 17 ശതമാനവും ഇത്തരം വൈറസുകള്‍ക്ക് കീഴടങ്ങേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നെറ്റ് ഉപയോഗിക്കുന്ന മൊബൈലുകളിലാണ് വൈറസ് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. സുരക്ഷയില്ലാത്ത ബൌസിംഗ് വൈറസുകള്‍ക്ക് സെറ്റുകളെ വേഗം ആക്രമിക്കാനാകും. ബ്ലൂടൂത്ത്, യു എസ് ബി കേബിള്‍ എന്നിവയെല്ലാം വൈറസ് വിതരണ സംവിധാനങ്ങളാണ്. വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി വിപണിയില്‍ ഇറങ്ങുന്ന ഒട്ടു മിക്ക സെറ്റുകള്‍ക്ക് ഇല്ലെന്നതാണ് പ്രശ്നം. മുന്‍ സെറ്റുകളില്‍ നിന്ന് വ്യത്യസ്ഥമായി പുതിയ സെറ്റുകള്‍ എല്ലാം വിവിധ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം സോഫ്റ്റ്വയറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തലാണ് വൈറസുകള്‍ ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :