മൊബൈല്‍ ഡാറ്റ: എസ്എംഎസാണു താരം

വാഷിംഗ്ടണ്‍| WEBDUNIA|
മൊബൈല്‍ ഡാറ്റകളില്‍ എസ് എം എസിന്‍റെ പ്രാധാന്യം വര്‍ധിക്കുന്നു. നിലവില്‍ മൊബൈല്‍ ഡാറ്റകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് എസ് എം എസാണ്. ലോകത്ത് തന്നെ സന്ദേശ കൈമാറ്റ സംവിധാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എസ് എം എസാണ്. എസ് എം എസ് മേഖലയില്‍ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വോഡാഫോണ്‍ വക്താവ് പീറ്റര്‍ ബാരി അഭിപ്രായപ്പെട്ടു.

ആഗോള ജനതയില്‍ കൂടുതല്‍ പേരും കൈമാറുന്നതിന് മൊബൈല്‍ ഫോണ്‍ എസ് എം എസാണ് ഉപയോഗിക്കുന്നത്. ഇത്തരമൊരു സംവിധാനത്തെ സാങ്കേതിക ലോകത്തിന് ഒരിക്കലും ഒഴിച്ചു നിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുരോഗതിയിലേക്ക് കുതിച്ചുക്കൊണ്ടിരിക്കുന്ന ലോകത്ത് എസ് എം എസിന്‍റെ സ്ഥാനം ശക്തമാണ്.

നിലവില്‍ വാര്‍ത്തകളും പരസ്യങ്ങളും വരിക്കാരിലെത്തിക്കാന്‍ വിവിധ കമ്പനികള്‍ എസ് എം എസ് സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പോലും മൊബൈല്‍ ഡാറ്റാ കൈമാറ്റ മേഖലയില്‍ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2009 മൊബൈല്‍ ബീറ്റ് കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ മൊബൈല്‍ ഡാറ്റാ പദ്ധതി പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :