ഫേസ്ബുക്കിന്റെ പഴയ മുഖം മിനുക്കിയതോടെ സന്ദര്‍ശകര്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. പുതുക്കിയ ഫേസ്ബുക്ക് സന്ദര്‍ശിക്കാനും അംഗങ്ങളാകാനും ഏറെ പേരെത്തുന്നുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1.7 ദശലക്ഷം പേരാണ് ഫേസ്ബുക്കിന്റെ പുതിയ ഗ്രൂപ്പായ ‘പെറ്റീഷന് എഗെയിന്‍സ്റ്റ് ദി ന്യൂ ഫേസ്ബുക്കില്‍‘ അംഗങ്ങളായത്.
ഫേസ്ബുക്കിന്റെ സേവനങ്ങളില്‍ വന്ന മാറ്റമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. വ്യക്തി വിവരങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കി പുതുക്കിയ ഫേസ്ബുക്ക് ഇപ്പോള്‍ നിരവധി പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. എല്ലാതരം വിവരങ്ങളും സുരക്ഷിതത്തോടെ പങ്കിടാന്‍ അവസരം നല്കുന്നു എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.
ജനപ്രിയ സോഷ്യല്നെറ്റ്വര്ക്ക് സൈറ്റായ ഫേസ്ബുക്കിന് നിലവില്‍ 175 ദശലക്ഷം സന്ദര്‍ശകരുണ്ടെന്നാണ് കണക്ക്. അതേസമയം, പഴയ പൂമുഖ താള് നീക്കം ചെയ്തതിനെതിരെ സന്ദര്‍ശകരില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സന്ദര്‍ശകരുടെ എല്ലാ അഭിപ്രായങ്ങളും തങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ആവശ്യമായ തിരുത്തുകള്‍ നടത്താന്‍ തയ്യാറാണെന്നും ഫേസ് ബുക്ക് അറിയിച്ചിട്ടുണ്ട്.