ബ്രിട്ടനില്‍ കാറുകള്‍ക്ക് വെബ്‌സൈറ്റ്

car yellow
FILEFILE
ഏറ്റവും പുതിയ തരത്തിലുള്ള കാറുകള്‍ വാങ്ങുന്നതില്‍ ബ്രിട്ടീഷുകാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ ‘ബെസ്റ്റ് ഓണ്‍ സി ഒ 2‘ എന്ന പേരില്‍ ഒരു വെബ് സൈറ്റു തുറന്നിരിക്കുകയാണ്.

മികച്ച കാറുകള്‍ക്കായി ഒരു റാങ്കിംഗ് സമ്പ്രദായം വെളിപ്പെടുത്തുന്ന സൈറ്റ് മോഡല്‍ അനുസരിച്ചും കാറ്റഗറി തിരിച്ചും കാര്‍ സേര്‍ച്ച് ചെയ്യാന്‍ സൌകര്യം ഒരുക്കിയിരിക്കുന്നു. കാറുകളുടെ പരിശോധന നടത്തുന്ന സമിതിയായ വെഹിക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയുടെ വിവരങ്ങള്‍ക്കനുസരിച്ചാണ് റാങ്കിംഗ് സമ്പ്രദായം രൂപപ്പെടുത്തിയിരിക്കുന്നത്.

ലണ്ടന്‍:| WEBDUNIA|
പതിനാലു കാറ്റഗറിയിലാക്കി കാറുകളെ തിരിക്കുന്നത് ‘വാട്ട് കാര്‍’ മാഗസിന്‍റെ വായനക്കാരുടെ ഗവേഷണത്തിന് അനുസരിച്ചാണ്.സൂപ്പര്‍ മിനി, സ്മാള്‍ ഫാമിലി, ഫാമിലി, എസ്റ്റേറ്റ്, എം പി വി, കോമ്പാക്‍റ്റ് എക്‍സിക്യുട്ടീവ്, എക്‍സിക്യുട്ടീവ്, കപ്പ്, ഓപ്പണ്‍ ടോപ്പ്, ഹോട്ട് ഹാച്ച്, കോമ്പാക്‍റ്റ് 4*4, ലക്‍ഷ്വറി, പെര്‍ഫോമന്‍സ് കാര്‍ എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :