ബിഎസ്എന്‍എല്‍ 3ജി മാര്‍ച്ചില്‍

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാദാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഉടന്‍ തന്നെ 3 ജി സേവനം തുടങ്ങുമെന്ന് അറിയിച്ചു. നടപ്പ് സാമ്പത്തികവര്‍ഷം അവസാനത്തോടു കൂടി പുതിയ 3-ജി സംവിധാനം നിലവില്‍വരുമെന്നാണ് കരുതുന്നത്.

രാജ്യത്ത് ത്രീജി സേവനം തുടങ്ങുന്ന രണ്ടാമത്തെ ടെലികോം കമ്പനിയാണ് ബിഎസ്എന്‍എല്‍. നേരെത്തെ എംടിഎന്‍എല്‍ 30-ജി സേവനം തുടങ്ങിയിരുന്നു. അതേസമയം, ബി എസ് എന്‍ എല്‍ ത്3-ജി സേവനം എവിടെ, എന്നൊക്കെ തുടങ്ങുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാ‍രം 3 ജി സേവനം ഫെബ്രുവരി 23ന് ചെന്നൈയില്‍ തുടങ്ങുമെന്നാണ്. അതേസമയം, മറ്റുചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പ്രകാരം മാര്‍ച്ച് അവസാനത്തോടു കൂടി മാത്രമേ 3-ജി സേവനം തുടങ്ങൂ. ബി എസ് എന്‍ എല്‍ 3-ജി സേവനം തുടങ്ങുന്നത് ജമ്മുകശ്മീരിലാണെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :