ഫേസ്ബുക്കിലെ വൈര്യം ദമ്പതികളുടെ കൊലയില്‍ കലാശിച്ചു. ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കിയതിനാണ് ദമ്പതികളെ വെടിവച്ചു കൊന്നത്. യു എസ് ടെന്നസിയിലെ ബില്ലി ക്ളെ പെയ്ന്‍- ബില്ലി ജീന്‍ ഹേവര്‍ത്ത് ദമ്പതികളാണ് കൊല്ലപ്പെട്ടത്.
കൊലയുമായി ബന്ധപ്പെട്ട് മാര്‍വിന്‍ ഇനോക് പോട്ടര്‍(60), ജാമി ലിന്‍ കര്‍ഡ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. ഇനോക് പോട്ടറുടെ മകളായ ജെനലി പോട്ടറെ സുഹൃത്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കിയതാണ് കൊലയ്ക്ക് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.