ഫേസ്ബുക്കില്‍ ഭര്‍ത്താവ് ‘സിംഗിള്‍’; ഭാര്യ വിവാഹമോചനത്തിന്!

ലണ്ടന്‍| WEBDUNIA|
PRO
PRO
വിവാഹശേഷം ഭര്‍ത്താവ് ഫേസ്ബുക്കിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് മാറ്റാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ വിവാഹമോചനത്തിന്. രണ്ട് മാസം മുമ്പ് വിവാഹിതരായ തെലുങ്ക് ദമ്പതികളാണ് ഫേസ്ബുക്കിന്റെ പേരില്‍ പിരിയാന്‍ ഒരുങ്ങുന്നത്.

വിവാഹിതനായ കാര്യം മറച്ചുവയ്ക്കുന്ന ഭര്‍ത്താവ് ഫേസ്ബുക്കിലെ ‘സിംഗിള്‍’ സ്റ്റാറ്റസ് മാറ്റാന്‍ തയ്യാറാകാത്തതാണ് ഭാര്യയെ ചൊടിപ്പിച്ചത്. തനിക്ക് ഭര്‍ത്താവിനെ വിശ്വാസമില്ലെന്നും വിവാഹമോചനം വേണം എന്നും ആവശ്യപ്പെട്ട് അവര്‍ ഔറങ്കാബാദ് കോടതിയെയാണ് സമീപിച്ചിരിക്കുന്നത്.

അതേസമയം താന്‍ ജോലിത്തിരക്കിലായതുമൂലമാണ് ഫേസ്ബുക്ക് സ്റ്റാറ്റസ് മാറ്റാന്‍ സാധിക്കാതെ പോയതെന്ന് ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. ഫേസ്ബുക്കില്‍ കയറാന്‍ പോലും തനിക്ക് സമയമില്ലെന്നും ഇയാള്‍ പറഞ്ഞു.

ഇരുവര്‍ക്കും കോടതി ആറ് മാസം സമയം അനുവദിച്ചു. കൌണ്‍സിലിംഗിന് വിധേയരാകാനും നിര്‍ദ്ദേശിച്ചു.

വിവാഹമോചനത്തിലേക്ക് നയിക്കുന്ന മുഖ്യകാരണങ്ങളില്‍ ഒന്നായി സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ മാറിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :