ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും വെല്ലുവിളിയുര്‍ത്തി ഇന്ത്യക്കാരന്റെ വെബ്ലര്‍!

WEBDUNIA|
PRO
PRO
ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും വെല്ലുവിളിയുര്‍ത്താന്‍ ഇന്ത്യക്കാരന്‍ തന്റെ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റായ വെബ്ലറുമായി രംഗത്തെത്തി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത് സഹില്‍ ഭഗത് എന്ന ഇരുപത്തിമൂന്നുക്കാരനാണ്.

സഹിലിന്റെ വെബ്ലര്‍ ജൂലൈ 23 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ജൂലൈ 28 മുതല്‍ വെബ്ലറിലേക്ക് പോസ്റ്റുകള്‍ വന്നു തുടങ്ങി. ഇതുവരെ 800 ല്‍ അധികം പോസ്റ്റുകള്‍ വെബ്ലറില്‍ വന്നു. ബീറ്റ സ്റ്റേജില്‍ ക്രൗഡ് ലെയറിംങ് മോഡല്‍ എന്ന കമ്പനിയാണ് വെബ്ലര്‍ ഒരുക്കാന്‍ സഹീലിനെ സഹായിച്ചത്.

വെബ്ലറിനെ പേഴ്‌സണല്‍ ഡയറി എന്നാണ് സഹീല്‍ വിശേഷിപ്പിക്കുന്നത്. യുവാക്കളെ ലക്ഷ്യം വച്ചാണ് വെബ്ലര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെബ്ലറില്‍ ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടാതെ വയ്ക്കാന്‍ കഴിയുമെന്നാണ് സഹീല്‍ അവകാശപ്പെടുന്നത്.

ഫെയ്‌സ്ബുക്കില്‍ പേരുകള്‍ വെച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ വെബ്ലറില്‍ തങ്ങളുടെ താല്‍പര്യങ്ങളും, ചിത്രങ്ങളും, ഇഷ്ടാനിഷ്ടങ്ങളും വെച്ച് സെര്‍ച്ച് ചെയ്യാന്‍ സാധിക്കും. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലേതും പോലെ സന്ദേശങ്ങള്‍ കൈമാറാനും വെബ്ലറിലൂടെ സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :