പുതിയ സൈബര്‍ഷോട്ടുമായി സോണി എറിക്സന്‍

മുംബൈ| WEBDUNIA|
പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ സോണി എറിക്സന്‍ സൈബര്‍ ഷോട്ട് സീരീസിലെ ഏറ്റവും പുതിയ സെറ്റ് പുറത്തിറക്കുന്നു. ‘സോണി എറിക്സന്‍ സി 903’ എന്ന് അറിയപ്പെടുന്ന സെറ്റില്‍ ഏറ്റവും മികവാര്‍ന്ന ടെക്നോളജി ഉപയോഗിച്ചാണ് ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചാണ് സോണി എറിക്സന്‍ സി 903 നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ സൈബര്‍ ഷോട്ട് ഫോണില്‍ അഞ്ച് മെഗാപിക്സല്‍ ക്യാമറയില്‍ ഓട്ടോ ഫോക്കസ്, ഫ്ലാഷ്, സ്മൈല്‍ ഷട്ടര്‍ എന്നീ സംവിധാനങ്ങളും സജ്ജമാണ്. ഒറ്റ ക്ലിക്കില്‍ ഒമ്പത് ചിത്രങ്ങള്‍ ലഭിക്കുന്ന പുതിയ സെറ്റ് ഫോട്ടോഗ്രാഫി സ്നേഹികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ടെലിവിഷന്‍ സെറ്റിലേക്ക് കണക്ട് ചെയ്ത് ചിത്രങ്ങള്‍ സ്ക്രീനില്‍ കാണാനും പുതിയ സെറ്റ് വഴി സാധിക്കും

240X320 പിക്സലോടു കൂടിയ 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനാണ് സി903 യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപുറമെ ബ്ലൂടൂത്ത്, ജിപിഎസ്, മ്യൂസിക് പ്ലേയര്‍, എഫ് എം, മള്‍ട്ടിമീഡിയ ആപ്ലിക്കേഷന്‍സ്, 3ഡി, ജാവ ഗെയിമുകള്‍ എല്ലാം ലഭ്യമാണ്. എന്നാല്‍ പുതിയ സൈബര്‍ ഷോട്ട് സെറ്റിന്‍റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :