പരിസ്ഥിതി സംരക്ഷണത്തിനായി വിപ്രോ വി സൈക്കിള്‍

കൊച്ചി| WEBDUNIA| Last Modified വെള്ളി, 14 ജനുവരി 2011 (10:45 IST)
PRO
PRO
പരിസ്ഥിതി സംരക്ഷണം, ജീവനക്കാരുടെ ആരോഗ്യപരിപാലനം തുടങ്ങിയവ ലക്‍ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ സംഘടിപ്പിക്കുന്ന വിപ്രോ വി സൈക്കിള്‍ എന്ന പരിപാടിക്ക്‌ തുടക്കമായി. ജീവനക്കാരില്‍ സൈക്കിള്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്‌ പരിപാടിയുടെ ഉദ്ദേശ്യം. ഈ പരിപാടിയിലൂടെ, ഇന്ത്യയിലെ വിപ്രോ ജീവനക്കാര്‍ക്ക്‌ കുറഞ്ഞ ചെലവില്‍ സൈക്കിള്‍ ലഭ്യമാക്കും. വിപ്രോയിലെ ഫ്രീവിലേസ്‌, ഫിറ്റ്‌ ഫോര്‍ ലൈഫ്‌, വിപ്രോ ഇക്കോ ഐ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സൈക്കിള്‍ പരിപാടി സംഘടിപ്പിക്കുന്നത്.

വിപ്രോ വീ സൈക്കിള്‍ എന്ന പരിപാടിക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ കൊച്ചി ഡവലപ്‌മെന്റ്‌ സെന്റളില്‍ സ്ലോ സൈക്‌ളിംഗ്‌, ഒമ്പതു കിലോമീറ്റര്‍ സൈക്കിള്‍ റാലി, പരസ്ഥിതിയെ ആസ്‌പദമാക്കിയുള്ള പ്രശ്‌നോത്തരി മല്‍സം തുടങ്ങിയവ സംഘടിപ്പിച്ചു. കൊച്ചിയിലെ സണ്‍റൈസ്‌ ഹോസ്‌പിറ്റല്‍ ഗാസ്‌ട്രോ എന്‍റോളജി വിഭാഗം മേധാവി ഡോ രാജീവ്‌ ജയദേവന്‍ റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

വിപ്രോ വി സൈക്കിള്‍ പരിപാടിയിലൂടെ പരിസ്ഥിതി സംരക്ഷണവും വിപ്രോ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിടുന്നതായി വിപ്രോ കൊച്ചി ഡെവലപ്‌മെന്റ്‌ സെന്റര്‍ മേധാവി സഞ്‌ജയ്‌ ജെ കെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :