ചിക്കാഗോ|
WEBDUNIA|
Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (19:45 IST)
ഇന്റര്‍നെറ്റ് ഭീമന് ഗൂഗിള്‍ പുതിയ ട്രാക്കിംഗ് ടൂള്‍ പുറത്തിറക്കി. മെക്സിക്കോയിലും സമീപ രാഷ്ട്രങ്ങളിലും കണ്ടെത്തിയിട്ടുള്ള പന്നിപ്പനിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കാനായാണ് പുതിയ ട്രാക്കിംഗ് ടൂള്‍ തുടങ്ങിയിരിക്കുന്നത്.
അമേരിക്കന്‍ സ്റ്റേറ്റുകളിലെ പന്നിപ്പനി സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. അമേരിക്കയിലെ സെന്റേഴ്സ് ഓഫ് ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനുമായി ചേര്‍ന്നാണ് പനി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നത്. എവിടെ, എപ്പോഴൊക്കെ പനി വൈറസ് പടര്‍ന്നു എന്നത് സംബന്ധിച്ച് വിവരങ്ങള്‍ നല്കുന്ന ഭൂപടങ്ങള്‍, ഗ്രാഫുകള്‍ എന്നിവ ഗൂഗിള്‍ ട്രാക്കറില്‍ നല്‍കിയിട്ടുണ്ട്.
പന്നിപ്പനി വിവരം ശേഖരിക്കുന്നവര്‍ക്ക് ഗൂഗിളിന്റെ ഈ സേവനം ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ഗൂഗിള്‍ ട്രന്റ് നിര്‍മ്മാണ സംഘത്തിലെ എഞ്ചിനീയര്‍ ജെമ്മി ഗിന്‍സ്ബര്‍ഗ് പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മുപ്പത്തഞ്ച് മുതല്‍ നാല്പത് ശതമാനവും നെറ്റില്‍ ആരോഗ്യവിവരം തേടുന്നവരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.