നോക്കിയ എന്‍ 95 ഇന്ത്യയിലേക്ക്

ന്യൂഡല്‍‌ഹി: | WEBDUNIA|
ലോക പ്രശസ്ത ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ നോക്കിയയുടെ പുതിയ ഹാന്‍ഡ് സെറ്റുകളായ നോക്കിയ എന്‍ 81, എന്‍ 95 8 ജി ബി മൊബൈലുകള്‍ ഇന്ത്യയിലേക്ക് എത്തുന്നു. നോക്കിയയുടെ പ്രശസ്തമായ എന്‍ പരമ്പരയിലെ പെട്ട മൊബൈലുകളാണിത്.

ജി പി എസ് സൌകര്യങ്ങളുള്ള എന്‍ 95 മോഡലുകളില്‍ എന്‍ 81 ന് 26,249 രൂപയും എന്‍95 8 ജിബിയ്‌ക്ക് 35,059 രൂപയുമാണ് വില. നോക്കിയയുടെ വരുമാനത്തിന്‍റെ ഒരു നിര്‍ണ്ണായക പങ്കാണ് മൊബൈലിലെ വിനോദത്തിലൂടെ ലഭിക്കുന്നതെന്നും മൊത്ത വരുമാനമായ 63 ബില്യണ്‍ ഡോളറില്‍ ഇന്ത്യയുടെ സംഭാവന 15 ബില്യണാണ്.

മൊത്ത വരുമാനത്തിന്‍റെ 28 ബില്യണ്‍ ഡോളര്‍ എസ് എം എസ് അല്ലാത്ത മൊബൈല്‍ ഡേറ്റാ വരുമാനമാണെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇതില്‍ മള്‍ട്ടി മീഡിയാ സംവിധാനമാണ് വരുമാനത്തിന്‍റെ ഒരു നിര്‍ണ്ണായക പങ്കു വഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :