നെറ്റ് ഉപയോഗം: 2013ല്‍ ഇന്ത്യ മൂന്നാമതെത്തും

ന്യൂഡല്‍‌ഹി| WEBDUNIA|
ലോകത്തെ മൊത്തം നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2013ല്‍ 2.2 ബില്യനിലെത്തുമെന്ന് റിപ്പോര്‍ട്ട്. നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയുണ്ടെകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്നോളജി, മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഫൊറെസ്റ്റര്‍ റിസര്‍ച്ചാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഓണ്‍ലൈന്‍ മേഖലയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. ചൈനയും അമേരിക്കയുമാണ് ഈ രംഗത്ത് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിലക്കൊള്ളുന്നത്. 2008 വര്‍ഷത്തില്‍ ലോകത്ത് മൊത്തം 1.5 ബില്യന്‍ നെറ്റ് ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ, ചൈന, തുടങ്ങി രാജ്യങ്ങളിലെ നെറ്റ് ഉപയോക്താക്കളുടെ എണ്ണം പത്തു മുതല്‍ ഇരുപത് ശതമാനം വരെ ഉയര്‍ന്നേക്കും.

2008 വര്‍ഷത്തില്‍ ഇന്ത്യയിലെ മൊത്തം നെറ്റ് ഉപയോക്താക്കളുടെ എണ്ണം 52 ദശലക്ഷമായിരുന്നു. അതേസമയം, 2008ല്‍ ഏഷ്യയിലെ നെറ്റ് ഉപയോക്താക്കളുടെ വളര്‍ച്ച 38 ശതമാനമായിരുന്നു എങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് 43 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, വടക്കെ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയില്‍ പതിനേഴില്‍ നിന്ന് പതിമൂന്ന് ശതമാനമായി കുറയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :