നല്ല ഓണ്‍ലൈന്‍ പങ്കാളിയെ കണ്ടെത്താന്‍...

മുംബൈ| WEBDUNIA|
PRO
PRO
ഇത് സാങ്കേതികതയുടെ യുഗമാണ്. സ്നേഹവും പ്രണയവും ബന്ധങ്ങളും ജീവിതയും എല്ലാം ഓണ്‍ലൈന്‍ സാങ്കേതിക ലോകത്ത് ചുരുങ്ങിയിരിക്കുന്നു. അനന്തമായ നെറ്റ്ലോകത്ത് എവിടെ നിന്നും പങ്കാളികളെയും സുഹൃത്തുക്കളെയും ലഭിക്കുമെന്നതിനാല്‍ തന്നെ ഓണ്‍ലൈണിനെ അമിതമായി ആശ്രയിക്കുന്നവര്‍ കുറവല്ല. ആഗോള സാമ്പത്തിക പ്രതിസന്ധിയോ രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളോ ഇത്തരം ബന്ധങ്ങള്‍ക്ക് ഒരിക്കലും വിലങ്ങുത്തടിയാകുന്നില്ല.

ഇത്തരക്കാരെ സഹായിക്കാനായി നിരവധി സൈറ്റുകളും പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്ക് പുറമെ ഡേറ്റിംഗ് സൈറ്റുകളും സജീവമാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, മൈസ്പേസ്, ട്വിറ്റര്‍, ലിങ്ക്‍‌ഡ് ഇന്‍, ഒര്‍ക്കുറ്റ് എന്നീ സൈറ്റുകള്‍ വന്നതിന് ശേഷം ഓണ്‍ലൈന്‍ പ്രണയങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് നെറ്റ് ഗവേഷകര്‍ നല്‍കുന്ന സൂചന.

പാശ്ചാത്യനാടുകളില്‍ കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സൊഹൃദം തേടുന്നവരാണ്. സാധാരണക്കാര്‍ മാത്രമല്ല, ഹോളിവുഡ്, ബോളിവുഡ്, കായികം, രാഷ്ട്രീയം തുടങ്ങി മേഖലകളിലെ മിക്കവരും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സൌഹൃദം ആസ്വദിക്കുന്നവരാണ്. അതേസമയം, ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വ്യക്തിവിവരങ്ങളോ, വിലപ്പെട്ട രേഖകളോ കൈമാറുന്നത് ശ്രദ്ധിക്കണമെന്നും നെറ്റ് വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ഓണ്‍ലൈന്‍ ഡേറ്റിംഗ് ബന്ധങ്ങള്‍ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കരുതെന്നും ഇത്തരം പ്രണയങ്ങളും സ്നേഹപ്രകടങ്ങളും നിസ്സാരമാക്കിയെടുക്കുകയാണ് വേണ്ടത്. അതിര്‍വരമ്പുകളില്ലാത്ത നെറ്റ് ലോകത്ത് ബന്ധങ്ങള്‍ എപ്പോഴും എങ്ങോട്ടും മാറിമറിഞ്ഞേക്കാം.

ബി ബി സി വേള്‍ഡ് സര്‍വീസ് നടത്തിയ സര്‍വെയില്‍ 30 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ആണ്‍ സുഹൃത്തിനെയോ, പെണ്‍സുഹൃത്തിനെയോ കണ്ടെത്താന്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് സ്വീകരിക്കുന്നവരാണെന്ന് കണ്ടെത്തി.

പത്തൊന്‍‌പത് രാജ്യങ്ങളിലായി 11,000 ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയിലും പാകിസ്ഥാനിലും ഓണ്‍ലൈന്‍ ഡേറ്റിംഗിന് വന്‍ വിലയാണ് കല്‍പ്പിക്കുന്നതെന്ന് കണ്ടെത്തി. ഇന്ത്യ-പാക് നെറ്റ് ഉപയോക്താക്കള്‍ക്കിടയിലുള്ള ആശയവിനിമയം സൌഹൃദപരവുമാണ്. നെറ്റ് ഉപയോക്താക്കളില്‍ ഇന്ത്യയിലെ 59 ശതമാനം പേരും പാകിസ്ഥാനിലെ 60 ശതമാനം പേരും നല്ലൊരു പാങ്കാളിയെ കണ്ടെത്താന്‍ നെറ്റിനെ ആശ്രയിക്കുന്നു.

ഓണ്‍ലൈന്‍ വഴി പങ്കാളികളെ കണ്ടെത്താനായി ഘാനയിലെ 47 ശതമാനം പേരും ഫിലിപ്പെയിന്‍സിലെ 42 ശതമാനം പേരും നെറ്റിനെ സ്വാധീനിക്കുന്നു. അമേരിക്ക(21 ശതമാനം), ദക്ഷിണക്കൊറിയ(16 ശതമാനം), ബ്രിട്ടീഷ്(28 ശതമാനം), ഫ്രഞ്ച്(27 ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ ഡേറ്റിംഗ് നെറ്റ് ഉപയോക്താക്കളുടെ കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :