ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം ദൂരദര്‍ശനും ആകാശവാണിയും. ദൂരദര്‍ശനും, ആകാശവാണിക്കുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസാര്‍ ഭാരതി. ദൂര്‍ദര്‍ശനും ആകാശവാണിയും പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതോടെ മൊബൈലിലും ലാപ്പ്ടോപ്പിലും ടാബ്ലെറ്റിലും ഇവ ലഭ്യമാകും.
യുട്യൂബിലും, ട്വിറ്ററിലും ദൂര്‍ദര്‍ശനും ആകാശവാണിയും സജീവമാണ്. ഡി.ഡി ന്യൂസിന് ട്വിറ്ററിന് 32,000 ഫോളോവേഴ്സാണ് നിലവിലുള്ളത്. എഴുനൂറോളം പേര് ദിവസവും യുട്യൂബ് വീഡിയോയും കാണുന്നുണ്ട്. ആകാശവാണിക്ക് ട്വിറ്ററില്‍ 24,000 ഫോളോവേഴ്സാണുള്ളത്.
മൊബൈല്‍ ആപ്പ്സ് രംഗത്തിറക്കുകയാണ് അടുത്ത പദ്ധതിയായി പ്രസാര്‍ ഭാരതി ലക്ഷ്യമിടുന്നത്. വാര്‍ത്തകള്‍ പുറത്തുവിടുന്നതിന് സഹായകമാകുന്ന തരത്തിലായിരിക്കും പുതിയ ആപ്പിന്റെ നിര്‍മ്മാണമെന്നാണ് വിലയിരുത്തല്‍.
പുതിയ ആപ്പ് പുറത്തിറക്കുന്നതിലൂടെ 200 കോടിയുടെ പരസ്യ വരുമാനമാണ് പ്രസാര്‍ ഭാരതി ലക്ഷ്യമിടുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ ആപ്പ് പ്രവര്‍ത്തനമാരംഭിക്കും.