ടിസിഎസ് വെബ്സൈറ്റ് വില്‍പ്പനയ്ക്ക്?!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ സോഫ്റ്റ്വയര്‍ നിര്‍മ്മാണ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടിംഗ് സര്‍വീസസിന്റെ വെബ് സൈറ്റ് വില്‍പ്പനയ്ക്ക്?! എന്താ പരസ്യം കണ്ട് ഭയന്നോ? ഹാക്കര്‍മാരാണ് ഇത്തരമൊരു പരസ്യം നല്‍കിയിരിക്കുന്നത്. ടി സി എസ് വെബ്സൈറ്റ് ഹാക്ക് ചെയ്താണ് സൈറ്റ് വില്‍പ്പനയ്ക്ക് എന്നൊരു പരസ്യം കൊടുത്തിരിക്കുന്നത്. ഇംഗ്ലീഷിലും ഫ്രഞ്ച് ഭാഷയിലുമായാണ് വില്‍പ്പന പരസ്യം നല്‍കിയിരിക്കുന്നത്.

ഡി എന്‍ എസ് വഴിയാണ് ഇത്തരമൊരു ഹാക്കിംഗ് നടന്നിരിക്കുന്നത്. ഹാക്കര്‍മാര്‍ ഇതേവഴി സ്വീകരിച്ച് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററും ആക്രമിച്ചിരുന്നു. സൈറ്റ് ഡി എന്‍ എസ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഉടന്‍ തന്നെ സൈറ്റ് വില്‍പ്പനയ്ക്കെന്ന പരസ്യം നല്‍കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക എന്നും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. എന്തായാലും ടി സി എസ് വെബ്സൈറ്റ് പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്.

ഫ്രാഞ്ച് ഹാക്കര്‍മാരായിരിക്കും ഇത്തരമൊരു ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ലോകത്തെ മുന്‍‌നിര സോഫ്റ്റ്വയര്‍ കമ്പനിയുടെ വെബ്സൈറ്റ് ആക്രമിച്ച നിലയ്ക്ക് മറ്റുള്ള ചെറുകിടക്കാരുടെ സൈറ്റ് സുരക്ഷ സംബന്ധിച്ച് ഏറെ ഭീതി നിലനില്‍ക്കുന്നുണ്ടെന്നാണ് സാങ്കേതിക വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ടി സി എസ് ഡാറ്റകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹാക്കിംഗ് ആക്രമണത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ടി സി എസ് വക്താക്കള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :