ചൂടന്‍ സുന്ദരിക്ക് യൂട്യൂബ് ചാനല്‍

മുംബൈ| WEBDUNIA| Last Modified ബുധന്‍, 3 ഫെബ്രുവരി 2010 (10:54 IST)
PRO
PRO
സംഗീതലോകത്തെ ചൂടന്‍ തരംഗമായി മാറിയ പോപ്പ് താരം സോഫി ചൌധരിയ്ക്ക് ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ സ്വന്തം ചാനല്‍ ലഭിച്ചു. ഇന്ത്യയില്‍ നിന്ന് ഒരു വനിതാ കലാകാരിക്ക് ഇത് ആദ്യമായാണ് യൂട്യൂബില്‍ സ്വന്തം ചാനല്‍ ലഭിക്കുന്നത്.

സ്വന്തമായി യൂട്യൂബ് ചാനല്‍ ലഭിച്ചതോടെ ‘സോഫി കോ മൊഹബത്ത് സിഖാദെ’ എന്ന പേരില്‍ പ്രത്യേകം വീഡിയോ പ്രോഗ്രാം തന്നെ തുടങ്ങിയിട്ടുണ്ട്. ആരാധകരെ സ്വീകരിക്കാനായി സോഫിയുടെ വീഡിയോ ചാനലില്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ ചാനലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും സോഫിയയുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും ആരാധകര്‍ക്ക് അവസരമുണ്ടായിരിക്കും. ഏറ്റവും മികച്ച വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ആരാധകന് സോഫിയയുടെ കൂടെ ചെലവഴിക്കാന്‍ അവസരം ലഭിച്ചേക്കുമെന്നും പ്രഖ്യാപനമുണ്ട്.

ആരാധകരുടെ താത്പര്യം കണക്കിലെടുത്താണ് പുതിയ ചാനല്‍ തുടങ്ങിയതെന്നും തന്റെ ആരാധകരിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നായിരിക്കും യൂട്യൂബ് ചാനലെന്നും സോഫി വ്യക്തമാക്കി. തന്റെ വീഡിയോകളുടെയും സംഗീതങ്ങളുടെയും പുതിയൊരു ശേഖരണ കേന്ദ്രമായിരിക്കും യൂട്യൂബ് ചാനലെന്നും സോഫി പറഞ്ഞു. പ്രമുഖ പോപ്പ്, ഹോളിവുഡ് താരങ്ങള്‍ക്കൊക്കെ യൂട്യൂബില്‍ സ്വന്തമായി ചാനലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :