ചിപ്പ് നിര്‍മ്മാണവുമായി ആപ്പിള്‍

സാന്‍ഫ്രാന്‍സിസികോ| WEBDUNIA|
വിവരസാങ്കേതിക മേഖലയില്‍ മികച്ച മുന്നേറ്റം നടത്തുന്ന ആപ്പിള്‍ ഇലക്ട്രോണിക്സ് ചിപ്പ് നിര്‍മ്മാണ മേഖലയിലേക്കും തിരിയുന്നു. കമ്പനിയുടെ സെമികണ്ടക്ടര്‍ ഇന്‍ഡസ്ട്രിയിലെ പുതിയ തൊഴിലാളികളെ കൂലിക്കെടുത്തായിരിക്കും ചിപ്പ് നിര്‍മ്മാണം തുടങ്ങുക.

ആപ്പിള്‍ ഐഫോണ്‍, ഐപോഡ് എന്നിവയ്ക്ക് ആവശ്യമായ ചിപ്പുകള്‍ നിലവില്‍ പുറം കമ്പനികളില്‍ നിന്നാണ് വാങ്ങുന്നത്. സ്വന്തമായി ചിപ്പ് നിര്‍മ്മാണ വിഭാഗം തുടങ്ങുന്നതോടെ ആപ്പിളിന് ഈ മേഖലയില്‍ സ്വയം‌പര്യാപ്തത നേടാനാകും. ഇതിലൂടെ പുറം കരാറുകള്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആപ്പിള്‍ വക്താവ് പറഞ്ഞു.

ചിപ് നിര്‍മ്മാണ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസിലെ മുതിര്‍ന്ന സാങ്കേതിക വിദഗ്ധരുമായെയെല്ലാം ആപ്പിള്‍ സംസാരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസിലെ മുന്‍ ചീഫ് ടെക്നോളജി വിഭാഗം മേധാവികളായ ബോബ് ഡ്രെബിന്‍, രാജ കൊദുരി എന്നിവരുമായും ആപ്പിള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഡ്രെബിന്‍ ആപ്പിളിന്‍റെ സീനിയര്‍ ഡയറക്ടര്‍ മാത്രമാണെന്നും ചിപ്പ് നിര്‍മ്മാണ വിഭാഗത്തിന്‍റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :