ഓണ്‍ലൈന്‍ കൃഷിക്ക് ചെലവിട്ടത് 900 പൌണ്ട്!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഓണ്‍ലൈനില്‍ കൃഷിയിറക്കാന്‍ 900 പൌണ്ട്!. അത്ഭുതപ്പെടേണ്ട, ഫേസ്ബുക്കിലെ ഫാംവില്ലെ ഗെയിം കളിക്കാന്‍ വേണ്ടിയാണ് പന്ത്രണ്ട് വയസ്സുക്കാരന്‍ 900 പൌണ്ട് ചെലവഴിച്ചത്. അമ്മയുടെ ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ കൃഷിയ്ക്ക് പണം നല്‍കിയത്. ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ആയ ഫാംവില്ലെ സൌജന്യമാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ പണം നല്‍കേണ്ടതുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട കുട്ടി പലപ്പോഴായാണ് ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഫാംവില്ലെ ഗെയിം കളിക്കാന്‍ മകന്‍ ചെലവിട്ടത് 905 പൌണ്ടാണ്. ഇതില്‍ 288 പൌണ്ട് മാത്രമാണ് ഈ കുട്ടിക്ക് തിരിച്ചെടുക്കാനായത്. കൃഷി നശിച്ചതോടെ ബാക്കി 625 പൌണ്ടും നഷ്ടപ്പെടുകയായിരുന്നു.
PRO
PRO


കുറഞ്ഞകാലം കൊണ്ട് ഫേസ്ബുക്കില്‍ ഏറെ ജനപ്രീതി നേടിയ ഗെയിമാണ് ഫാംവില്ലെ. വിര്‍ച്വല്‍ കൃഷിയിടവും വിളവും നല്‍കുന്ന ഗെയിം കളിക്കാരന്റെ മികവിന് അനുസരിച്ച് മുന്നോട്ടുകൊണ്ടു പോകാനാകും. വിത്തുപാകല്‍, കൃഷിയിടം നനക്കല്‍, വിളവെടുപ്പ്, ഇതിന് പുറമെ ആട്, പശു, താറാവ്, കോഴി എന്നിവയെല്ലാം വളര്‍ത്താനും ഈ ഗെയിമില്‍ അവസരമുണ്ട്. വിളവ് നശിച്ചുപോകാതെ നോക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

അതേസമയം, തുടക്കത്തില്‍ അല്പം സേവനങ്ങള്‍ സൌജന്യമായി ലഭിക്കുമെങ്കിലും കൂടുതല്‍ സ്ഥലങ്ങളും വിത്തും വളത്തുമൃഗങ്ങളെയും ലഭിക്കാന്‍ പണം നല്‍കേണ്ടതുണ്ട്. മികച്ച വിളവ് ലഭിച്ചാല്‍ അതില്‍ നിന്ന് ലഭിക്കുന്ന വരുമാനവും അടുത്ത കൃഷിക്കായി ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :