ഓണ്‍ലൈന്‍ അശ്ലീലം: ജപ്പാനിലും നിയന്ത്രണം

ടോക്കിയോ| WEBDUNIA|
PRO
PRO
ചൈനയ്ക്ക് പിന്നാലെ ജപ്പാനിലും നെറ്റ് അശ്ലീലത്തിന് നിയന്ത്രണം വരുന്നു. ഇതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. പുരോഗതിയില്‍ കുതിച്ചുച്ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ജപ്പാന്‍ ഓണ്‍ലൈന്‍ അശ്ലീല നിര്‍മ്മാണത്തിലും മുന്നിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിക്കുന്ന നിരവധി സംഘങ്ങള്‍ ജപ്പാനിലുണ്ട്.

ജപ്പാന്‍ നെറ്റ് ശൃംഖലയില്‍ അശ്ലീല സൈറ്റുകളുടെ വന്‍ ശേഖരം തന്നെയുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുന്നത് 40 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണത്തിനെതിരെ കടുത്ത ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്നും പോലീസ് അറിയിച്ചു.

ജപ്പാനില്‍ പൊതുവെ കുറ്റകൃത്യങ്ങള്‍ കുറവാണെങ്കിലും ഓണ്‍ലൈന്‍ അശ്ലീല വീഡിയോ നിര്‍മ്മാണത്തില്‍ മുന്നിലാണ്. ഓണ്‍ലൈന്‍ വഴി പുറം രാജ്യങ്ങളില്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. അഡള്‍ട്ട് എന്റര്‍ടൈറ്റ്മെന്റ് വ്യവസായ മേഖലയില്‍ ജാപ്പനീസ് സെക്സ് വീഡിയോകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

നെറ്റില്‍ അശ്ലീലം പ്രദര്‍ശിപ്പിച്ചത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം 935 പരാതികള്‍ ലഭിച്ചുവെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഇത് 38 ശതമാനത്തിന്റെ വര്‍ധനയാണ് കാണിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 411 കുട്ടികളെ അശ്ലീല വീഡിയോ നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി കണക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ പതിനാറ് രക്ഷിതാക്കള്‍ അറസ്റ്റിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :