ഓണ്‍ലൈന്‍ അശ്ലീല പ്രേക്ഷകര്‍ പുരുഷന്മാര്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ അശ്ലീലം കാണുന്നതും ആസ്വദിക്കുന്നതും പുരുഷന്മാരാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പുരുഷന്മാരില്‍ 45 ശതമാനം പേരും നെറ്റ് അശ്ലീലം ആസ്വദിക്കുന്നവരാണ്. അഞ്ചില്‍ രണ്ട് പേരും നെറ്റ് ഉപയോഗിക്കുന്നത് അശ്ലീലം ആസ്വദിക്കാനാണ്.

നെറ്റില്‍ ഗവേഷണം നടത്തുന്ന വിന്‍‌മങ്കി കമ്പനിയാണ് പുരുഷന്മാരുടെ നെറ്റ് അശ്ലീലം സംബന്ധിച്ച് പഠനം നടത്തിയത്. അതേസമയം, നെറ്റ് അശ്ലീലം ആസ്വദിക്കുന്ന 87 ശതമാനം പുരുഷന്മാരും പെട്ടെന്ന് തന്നെ ബ്രൌസിംഗ് ഹിസ്റ്ററി നീക്കം ചെയ്യുന്നവരാണ്. ഇവരില്‍ മൂന്നില്‍ ഒന്ന് പേരും പരസ്യമായി നെറ്റ് അശ്ലീലം ആസ്വദിക്കാന്‍ മടിയില്ലാത്തവരാണെന്നും പഠനത്തില്‍ കണ്ടെത്തി.

അതേസമയം, നെറ്റ് ഉപയോഗിക്കുന്ന പുരുഷന്മാരുടെ മറ്റൊരു ആസ്വാദന വഴി ഓണ്‍ലൈന്‍ ഗെയിമുകളാണ്. നെറ്റ് ഉപയോഗിക്കുന്ന 65 ശതമാനം പുരുഷന്മാരും ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നവരാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, മൈസ്പേസ് വഴിയാണ് കൂടുതല്‍ പേരും ഓണ്‍ലൈന്‍ കളി ആസ്വാദിക്കുന്നത്.

നെറ്റ് നോക്കുന്ന പുരുഷന്മാരില്‍ 55 ശതമാനം പേരും ഒരിക്കലെങ്കിലും ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് കണ്ടിട്ടുള്ളവരാണ്. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും തമാശ വീഡിയോകള്‍ കാണാനാണ് സമയം കണ്ടെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :