ഐ പോഡുകള്‍ക്ക് വില ഇളവ്

PROPRO
ക്രിസ്‌മസ്‌ വിപണി ലക്‍ഷ്യം വച്ച്‌ ആപ്പിള്‍ നൂതന ഐ പോഡുകള്‍ വിലയിളവോടെ ഇന്ത്യയിലെത്തിച്ചു.

വ്യത്യസ്‌ത വിലനിലവാരത്തിലുള്ള ഐ പോഡുകളാണ്‌ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. 2300 രൂപ വിലയുള്ള ഒരു ജിബി കപ്പാസിറ്റി ഐ പോഡ്‌ മുതല്‍ 21,100 രൂപ വിലയുള്ള 32ജിബി ഐ പോഡ്‌ വരെ എത്തിയിട്ടുണ്ട്‌.

എട്ട്‌ ജിബി ഐപോഡിന്‌ 8,200 രൂപയും 16 ജി ബി ഐപോഡിന്‌ 10,500 രൂപയുമാണ്‌ വില. എട്ട്‌ വിവിധ നിറങ്ങളില്‍ ഐ പോഡ്‌ നാനോയും എത്തിയിട്ടുണ്ട്‌.

രണ്ട്‌ ഇഞ്ച്‌ ഡിസ്‌പ്ലേ സ്‌ക്രീനില്‍ സിനിമയും ഗെയിമും ആസ്വദിക്കാന്‍ അവസരം നല്‌കുന്ന നാലാം തലമുറ ഐ പോഡ്‌ നാനോയ്‌ക്കും ആവശ്യക്കാരേറെയാണ്‌.

രണ്ടാം തലമുറയില്‍ പെട്ട്‌ ഐപോഡ്‌‌ ടച്ചിന്‌ 21,100 രൂപ വരെയാണ്‌ വില. 120 ജി ബി യുടെ ഐ പോഡ്‌ ക്ലാസിക്കിന്‌ 13,000 രൂപയാണ്‌ വില. ആയിരക്കണക്കിന്‌ ഗാനങ്ങളും നൂറുകണക്കിന്‌ മണിക്കൂറോളം വീഡിയോ ദൃശ്യങ്ങളും ശേഖരിക്കാന്‍ കഴിവുള്ളതാണ്‌ ഐ പോഡ്‌ ക്ലാസിക്‌.

ന്യൂഡല്‍ഹി| WEBDUNIA|
ഇത്രയും തുക മുടക്കാന്‍ ഇ്‌ല്ലാത്തവര്‍ക്കായി ഐ പോഡ്‌ ഷഫിള്‍ എത്തിയിട്ടുണ്ട്‌. മൂവായിരത്തി ഇരുനൂറ്‌ രൂപ വരെയാണ്‌ ഇതിന്റെ വില


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :