ഈജിപ്തില്‍ വിപ്രോ വികസനകേന്ദ്രം

ബാംഗ്ലൂര്‍| WEBDUNIA| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2007 (08:46 IST)

ഇന്ത്യയിലെ വിവര സാങ്കേതിക വിദ്യാ രംഗത്ത് മൂന്നാം സ്ഥാനത്തുള്ള വിപ്രോ ഈജിപ്തില്‍ വികസന കേന്ദ്രം സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കമ്പനിയുടെ മിഡില്‍ ഈസ്റ്റ്, ഏഷ്യാ പസഫിക് മേഖല എന്നിവിടങ്ങളിലെ ചുമതല വഹിക്കുന്ന രജത് മാഥൂര്‍ വെളിപ്പെടുത്തിയതാണിത്.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രമുഖ്യ ഐ.റ്റി.സേവന ദാതാക്കളായ വിപ്രോ ഈ പ്രദേശത്തിനടുത്ത് ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നത് കൂടുതല്‍ പ്രയോജനമാവും എന്നതിനാലാണിത്.

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള വിപ്രോ ന്യൂയോര്‍ക്ക് ഓഹരി വിപണി പട്ടികയില്‍ പെട്ടിട്ടുള്ള കമ്പനിയാണ്. വികസന കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച് വിപ്രോ ഈജിപ്ത് വാര്‍ത്താവിനിമയ - ഐ.റ്റി മന്ത്രാലയവുമായി കരാര്‍ ഒപ്പിട്ടു.

ഷാര്‍ജാ ഇലക്‍ട്രിസിറ്റി ആന്‍റ് വാട്ടര്‍ അതോറിറ്റി, ദുബായ് ഇ ഗവണ്‍‌മെന്‍റ്, ഖത്തര്‍ പെട്രോളിയം, ബഹ്‌റൈന്‍ സൌദി ബാങ്ക് എന്നിവയുടെ പ്രധാന ഐ.റ്റി.സേവന ദാതാക്കളാണ് വിപ്രോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :