ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ശനി, 14 ഫെബ്രുവരി 2009 (14:30 IST)
ആന്‍ഡ്രോയിഡ് ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനുള്ള സേവനം കമ്പനി നിര്‍ത്തലാക്കി. ഇതോടെ അമേരിക്കയിലേയും ബ്രിട്ടണിലെയും ടി-മൊബൈല്‍ ജി1 ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സെല്‍ഫോണ്‍ ആപ്ലിക്കേഷന്‍സ് ഡൌണ്‍ലോഡ് ചെയ്യാന്‍ വില നല്‍കേണ്ടി വരും. അടുത്ത ആഴ്ചയോടെ വില്പന തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറുകളും ആപ്ലിക്കേഷന്സുകളും ഉപയോഗിക്കുന്ന എല്ലാ വിഭാഗം മൊബൈല്‍ ഉപയോക്താക്കള്‍ക്കും വില നല്കല് ബാധകമായിരിക്കും. ജി1 മൊബൈലില്‍ ഉപയോഗിക്കാവുന്ന അമ്പതോളം ആപ്ലിക്കേഷന്‍സുകള്‍ നിലവില്‍ ആന്‍ഡ്രോയിഡിന്റെ സൌജന്യ വിപണിയില്‍ ലഭ്യമാണ്. സൌജന്യമായി നല്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നതോടെ നിര്‍മ്മാതാക്കള്‍ക്ക് 70 ശതമാനം വരുമാനം നേടാനാകുമെന്നാണ് പറയപ്പെടുന്നത്.
ഇന്റര്‍നെറ്റ് ഭീമന് ഗൂഗിളുമായി ചേര്‍ന്നാണ് ആന്‍ഡ്രോയിഡ് ഇത്തരമൊരു വിപണി നടത്തുന്നത്. ഇത്തരത്തില്‍ വില്ന തുടങ്ങുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമായ ആപ്ലിക്കേഷന്‍സുകള്‍ ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് ആന്‍ഡ്രോയിഡ് വക്താവ് പറഞ്ഞു. ആപ്ലിക്കേഷന്‍സ് നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആന്‍ഡ്രോയിഡില്‍ വില്പനയ്ക്ക് വയ്ക്കണമെങ്കില്‍ രജിഷ്ട്രേഷന് ഫീയായ 25 അമേരിക്കന്‍ ഡോളര്‍ നല്‍കണം. വില്‍പ്പനയുടെ ആദ്യപാദത്തില്‍ ജര്‍മനി, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്, ഫ്രാന്‍സ്, സ്പെയിന് എന്നീ രാജ്യങ്ങളിലെ നിര്‍മ്മാതാക്കള്‍ക്ക് ഈ വിപണി ഉപയോഗിക്കാവുന്നതാണ്.