രക്തത്തില്‍ കാണപ്പെടുന്ന അര്‍ബുദ കോശങ്ങളെ കണ്ടുപിടിക്കാന്‍ കഴിവുള്ള മൈക്രോചിപ്പ് വികസിപ്പിച്ചതായി ഒരു സംഘം ഗവേഷകര്‍.
രക്താര്‍ബുദത്തെ മെച്ചപ്പെട്ട രീതിയില്‍ ചികിത്സിക്കാന്‍ സഹായകരമാവുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലേയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലേയും വിദഗ്ദ്ധര്‍ ചേര്‍ന്ന സംഘമാണ്.
അര്‍ബുദ കോശങ്ങളുടെ അളവും എണ്ണവും വ്യക്തമായി മനസിലാക്കാന്‍ ഈ മൈക്രോച്ചിപ്പിനാവും. അതിനാല്‍ അര്‍ബുദ കോശങ്ങളുടെ സ്ഥിതി മനസിലാക്കി അതിനനുസരിച്ച് ചികിത്സ നല്‍കാന്‍ ഡോക്ടര്‍ക്ക് കഴിയും.
ചിക്കാഗോ|
WEBDUNIA|
മൈക്രോചിപ്പില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഗവേഷകര്‍ തുടരുകയാണ്. എന്തായാലും അര്‍ബുദ ചികിത്സ രംഗത്ത് വന്‍ കുതിച്ചുചാട്ടമാകും ഈ മൈക്രോചിപ്പിന്‍റെ കടന്നുവരവ്.