വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2019 (15:59 IST)
ഭക്ഷണം ഓർഡർ ചെയ്ത് ലഭിക്കാൻ വൈകുന്നു എന്നത് മിക്ക ആളുകൾക്കുമുള്ള പരാതിയാണ് എന്നാൽ ഈ പരാതിക്ക് പരിഹാരം കാണുകയാണ് സൊമാറ്റോ. ഓഡർ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം നിങ്ങൾക്ക് ലഭിച്ചില്ല എങ്കിൽ. പണം തിരികെ നൽകുകയും. ഓർഡർ ചെയ്ത ഭക്ഷണം സൗജന്യമായി നൽകുകയും ചെയ്യുമെന്നാണ് സൊമാറ്റോ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ഇതിനായുള്ള സമയപരിധി എത്ര എന്നാത് സൊമാറ്റോ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് പുതിയ ഓൺടൈം/ഫ്രീ ഫീച്ചർ എന്ന
ഓഫർ സൊമാറ്റോ പ്രഖ്യാപിച്ചത്. ഓർഡർ ചെയ്തവർക്ക് കൃത്യസമയത്ത് ഭക്ഷണം എത്തിച്ചു നൽകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായാണ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത് എന്ന് സൊമാറ്റോ പറയുന്നു.
ഓഫർ ലഭ്യമാകണം എങ്കിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ തന്നെ ഓൺടൈം അല്ലെങ്കിൽ ഫ്രീ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഈ ഓഫർ ഒരുപോലെ ലഭ്യമായിരിക്കും. അതേ സമയം ഡെലിവറി വാലറ്റുകളിൽ അധിക സമ്മദ്ദം ചെലുത്തുന്നതിനാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഡെലിവറി വാലറ്റുകളെ ബുദ്ധിമുട്ടിക്കില്ല എന്നാണ് വിമർശനങ്ങൾക്ക് സൊമാറ്റോ മറുപടി നൽകിയത്.