ഷിയോമി ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ആകും!

ഷിയോമി, സ്മാര്‍ട്ട് ഫോണ്‍, ചെന്നൈ
ചെന്നൈ| vishnu| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (16:15 IST)
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷിയോമി ഇന്ത്യയില്‍ ഹാന്‍ഡ് സെറ്റ് നിര്‍മ്മാണം ആ‍രംഭിക്കുന്നു. ചെന്നൈയിലും ബംഗളുരുവിലും കമ്പനിയുടെ പ്ലാന്റ് സ്ഥാപിക്കുവാനാണ്‍ ഷിയോമി ഉദ്ദേശിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ നോക്കിയയുടെ അടച്ചുപൂട്ടിയ പ്ലാന്റ് പാട്ടത്തിനെടുത്ത് നിര്‍മാണമാരംഭിക്കാനാണ് ഷവോമിയുടെ പദ്ധതി.
ബംഗളൂരുവില്‍ ഗവേഷണ-വികസന കേന്ദ്രമാകും സ്ഥാപിക്കുക.

ഈവര്‍ഷം അവസാനത്തൊടെ ചെന്നൈയില്‍ നിന്നും ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് ഷിയോമിയുടെ നീക്കം. ഇതിനായി മാര്‍ച്ച് ആദ്യവാരം ചെന്നൈയിലെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ചൈനയ്ക്ക് പുറത്തേക്ക് അദ്യമായാണ് കമ്പനി നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നത്. ഷിയോമി ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. അതിനാല്‍ അനുകൂല സാഹചര്യം മുതലാക്കാനാണ് കമ്പനി ഈ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചൈനീസ് ഐഫോണ്‍ എന്നാണ് അറിയപ്പെടുന്ന ഷിയോമി ഫോണുകള്‍ പൊതുവിപണിയില്‍ ലഭ്യമല്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഇവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്വന്തമായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആരംഭിക്കാനും ഷവോമിക്ക് പദ്ധതിയുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :