വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 25 നവംബര്‍ 2020 (13:49 IST)
ഏറെ വിജയമായി മാറിയ റെഡ്മി നോട്ട് 9 സീരീസിലുള്ള 5G സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേയ്ക്ക്. റെഡ്മി നോട്ട് 9 സീരീസിൽ രണ്ട് 5G സ്മാർട്ട്ഫോണുകൾ ഈമാസം 26ന് വിപണിയിൽ അവതരിപ്പിച്ചേയ്ക്കുമെന്ന് റിപ്പോർട്ടുകൾ. അടിസ്ഥാന വകഭേതത്തിന് റെഡ്മി നോട്ട് 9 പ്രോ 5G എന്നും ഉയർന്ന പതിപ്പിന് റെഡ്മി നോട്ട് 9 5G എന്നുമായിരിയ്ക്കും പേര് എന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാന മോഡലിന് 12,000 രൂപയിൽ താഴെയും, ഉയർന്ന മോഡലിന് 20,000 താഴെയുമാണ് വില പ്രതീക്ഷിയ്ക്കപ്പെടുന്നത്.
മീഡിയടെക് ഡൈമെന്‍സിറ്റി 800U SoC പ്രൊസസറിലായിയ്ക്കും ഈ സ്മാർട്ട്ഫോണുകൾ എത്തുക എന്നാണ് ടെന സൈറ്റിലെ ലിസ്റ്റിങിൽനിന്നും വ്യക്തമാകുന്നത്. അടിസ്ഥാന മോഡലിൽ 48 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും, ഉയർന്ന മോഡലിൽ 64 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും ഇടംപിടിച്ചേയ്ക്കും. 8 ജിബി റാം, 256 ജിബി വരെയുള്ള പതിപ്പുകളിൽ
സ്മാർട്ട്ഫോൺ വിപണിയിലെത്തിയേക്കും എന്നാൺ! റിപ്പോർട്ടുകൾ.