വാട്ട്സ് ആപ്പിൽ ഗ്രുപ്പുകൾ ശല്യമാകുന്നുണ്ടോ ? പ്രതിവിധിയുമായി പുതിയ ഫീച്ചർ !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2020 (16:17 IST)
ചില വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ പലപ്പോഴും നമുക്ക് ശല്യമായി മാറാറില്ലേ. എന്നാൽ പല കാരണങ്ങൾകൊണ്ടും ഗ്രൂപ്പുകളിൽ തുടരേണ്ട സ്ഥിതിയും ഉണ്ടാകും, വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽനിന്നും നീണ്ടകാലത്തേയ്ക്ക് വിട്ടുനിൽക്കാൻ ആഗ്രഹിയ്ക്കുന്നു എങ്കിൽ അതിന് സഹായിയ്ക്കുന്ന പുതിയ ഫീച്ചറുമായി എത്തിയിരിയ്ക്കുകയാണ് വാട്ട്സ് ആപ്പ്. ഗ്രുപ്പുകൾ ഇനി സ്ഥിരമായി മ്യൂട്ട് ചെയ്യാൻ സാധിയ്ക്കും.


8 മണിക്കൂര്‍, ഒരാഴ്ച, ഒരു വര്‍ഷം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ മാത്രമാണ് ഗ്രൂപ്പുകൾ മ്യൂട്ട് ചെയ്യുന്നതിന് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 8 മണിക്കൂര്‍, 1 ആഴ്ച, എല്ലായ്പ്പോഴും എന്നാക്കി മാറ്റി. 'എല്ലായിപ്പോഴും' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ സ്ഥിരമായി ഗ്രൂപ്പ് മ്യൂട്ട് ചെയ്യാനാകും. ഇതിനായി വാട്ട്സ് ആപ്പിലെ ത്രീഡോട്ട് ക്ലിക്ക് ചെയ്ത് മ്യൂട്ട് നോട്ടിഫിക്കേഷൻ ഓപ്ഷനിൽ നിന്നും ആവശ്യമായ സമയ ദൈർഘ്യം തിരഞ്ഞെടുക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :