ഷെഡ്യൂൾ ഗ്രൂപ്പ് കോൾ: പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (15:47 IST)
തുടർച്ചയായി അപ്ഡേറ്റുകളുമായി ഞെട്ടിക്കുകയാണ് ജനപ്രിയ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. പുതിയതായി ഗ്രൂപ്പ് കോളുകളുകൾ ഷെഡ്യൂൾ ചെയ്തുവെയ്ക്കാൻ സഹായിക്കുന്ന പുതിയ അവതരിപ്പിക്കാനായുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നാണ് റിപ്പോർട്ട്. നിലവിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

പരീക്ഷണം വിജയമാണെങ്കിൽ സേവനം എല്ലാവർക്കും ലഭിക്കുന്ന തരത്തിൽ വിപുലപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ കോണ്ടെക്സ്റ്റ് മെനുവിൽ നിന്നും ഷെഡ്യൂൾ സേവനം പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധമാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. ഗ്രൂപ്പ് യോഗങ്ങളിൽ ഈ ഫീച്ചർ വളരെയധികം പ്രയോജനപ്രദമാകുമെന്നാണ് കരുതുന്നത്. യോഗം നടക്കുന്ന സമയം മുൻകൂട്ടി അറിയിക്കാൻ സാധിക്കുന്നത് കൊണ്ട് അംഗങ്ങൾക്കെല്ലാം ഇതിൽ പങ്കെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല.വോയ്സ് കോളിന് പുറമെ വീഡിയോ കോളിനും സേവനം പ്രയോജനപ്രദമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :