വാട്ട്‌സ്ആപ്പിലൂടെ പണം അയച്ചാൽ ക്യാഷ്‌ബാക്ക് ഓഫർ, കൂടുതൽ ഉപഭോക്താക്കളെ നേടാൻ ശ്രമം

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (18:21 IST)
ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ക്യാഷ് ബാക്ക് ഓഫറുമായി വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവർക്ക് 11 രൂപ ക്യാഷ്‌ബാക്ക് നൽകു‌ന്ന ഓഫർ നിലവിൽ വന്നതായി കമ്പനി അറിയിച്ചു.

ഒരു ഉപഭോക്താവിന് മൂന്ന് തവണ ക്യാഷ്‌ബാക്ക് ഓഫറിൽ പണം ലഭിക്കും. മൂന്ന് വ്യത്യസ്‌ത നമ്പരുകളിലേക്കായിരിക്കണം പണം അയക്കുന്നത്. ഇ‌ന്ത്യൻ വിപണി പിടിക്കുന്നതിനായി ഗൂഗിൾ പേയും പേ‌ടിഎമ്മുമെല്ലാം ഇത്തരത്തിൽ ക്യാഷ്‌ബാക്ക് ഓഫർ നൽകിയിരുന്നു. ഓഫറിന് അർഹരായവരുടെ വാട്ട്‌സ്ആപ്പ് ബാനറിൽ ഗിഫ്‌റ്റ് ഐക്കൺ കാണുമെന്ന് കമ്പനി അറിയിച്ചു. വാട്ട്‌സ്ആപ്പ് യുപിഐ നമ്പരിലേക്കായിരിക്കണം പണം അയക്കുന്നത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്‌തോ യുപിഐ ഐഡി നൽകിയോ ഉള്ള ട്രാൻസാക്ഷനുകൾക്ക് ഓഫർ ബാധകമാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :