രേണുക വേണു|
Last Modified വെള്ളി, 10 ഡിസംബര്‍ 2021 (17:00 IST)
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉള്ള മെസേജ് റിയാക്ഷന്‍ ഇനി വാട്‌സ്ആപ്പിലും. 2022 മുതല്‍ വാട്‌സ്ആപ്പിലും മെസേജ് റിയാക്ഷന്‍ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. മെസേജ് റിയാക്ഷന്‍സ് ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് ഓരോ മെസേജുകള്‍ക്കും റിപ്ലെ ടൈപ്പ് ചെയ്യുകയോ ഇമോജി തിരഞ്ഞെടുക്കുകയോ ചെയ്യുന്നതിന് പകരം ഒരു ഇമോജി ഉപയോഗിച്ച് മെസേജുകളോട് പ്രതികരിക്കാന്‍ കഴിയും. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇതിനകം ലഭ്യമായ മെസേജ് റിയാക്ഷന്‍ ഓപ്ഷന്‍ തന്നെയാണ് വാട്‌സ്ആപ്പില്‍ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വരുന്ന മെസേജുകളോട് പ്രതികരിക്കാന്‍ 6 ഇമോജികള്‍ വരെ നല്‍കുമെന്നും സൂചനകള്‍ ഉണ്ട്. ലൈക്ക്, സ്‌മൈലി, ആംഗ്രി, കെയര്‍ തുടങ്ങി ആറോളം മെസേജ് റിയാക്ഷനുകളാണ് വാട്‌സ്ആപ്പില്‍ വരാന്‍ പോകുന്നത്.