മെച്ചപ്പെട്ടതും നൂതനവുമായ സവിശേഷതകൾ ഉൾപ്പെടുത്തി വാട്ട്സാപ്പ് വീണ്ടും!

എന്‍ക്രിപ്ഷന്‍ സംവിധാനം, പിഡിഎഫ് ഫയലുകള്‍ അയക്കാനുള്ള സംവിധാനം, ഫോണ്ട് എഡിറ്റിംഗ് എന്നീ സംവിധാനങ്ങള്‍ക്ക് പിന്നാലെ മെച്ചപ്പെട്ടതും നൂതനവുമായ സവിശേഷതകൾ ഉൾപ്പെടുത്തി വാട്ട്സാപ്പ് വീണ്ടും മുഖം മിനുക്കാനൊരുങ്ങുന്നു.

വാട്ട്സാപ്പ്, ഫേസ്‌ബുക്ക്, വോയിസ് കാളിംഗ് watsapp, facebook, voice calling
സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (13:26 IST)
എന്‍ക്രിപ്ഷന്‍ സംവിധാനം, പിഡിഎഫ് ഫയലുകള്‍ അയക്കാനുള്ള സംവിധാനം, ഫോണ്ട് എഡിറ്റിംഗ് എന്നീ സംവിധാനങ്ങള്‍ക്ക് പിന്നാലെ മെച്ചപ്പെട്ടതും നൂതനവുമായ സവിശേഷതകൾ ഉൾപ്പെടുത്തി വാട്ട്സാപ്പ് വീണ്ടും മുഖം മിനുക്കാനൊരുങ്ങുന്നു.

നിലവില്‍ വാട്ട്സാപ്പ് വഴി വരുന്ന മിസ്ഡ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വാട്ട്സ്ആപ്പിന്‍റെ ഉള്ളിലെ കോള്‍ ഓപ്ഷനില്‍ പോകണം. എന്നാല്‍
ആപ് തുറക്കാതെ തന്നെ
'കാള്‍ബാക്ക്' എന്ന സംവിധാനം ഉപയോഗിച്ച് മിസ്ഡ് കോളിന് മറുപടി നല്‍കാം. വാട്ട്സാപ്പ് മിസ്ഡ് കാളുകള്‍ക്കൊപ്പം കാള്‍ ബാക്ക് ബട്ടണ്‍ കൂടി നോട്ടിഫിക്കേഷന്‍ വിന്‍ഡോയില്‍ കാണാനാകും.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്സാപ്പ് മൊബൈല്‍ ആപ്പുകളിലാണ് പുതിയ അപ്ഡേഷന് ഒപ്പം ഈ പ്രത്യേകത എത്തുക. കാൾബാക്ക് സേവനത്തിനൊപ്പം വോയിസ് മെയിൽ സേവനവും വാട്ട്സാപ്പ് അവതരിപ്പിക്കും. നിങ്ങൾ വാട്ട്സാപ്പ് വോയിസ് കാളിംഗ് ഉപയോഗിച്ചു വിളിക്കുന്ന സുഹൃത്ത് മറ്റൊരു കാളിൽ തിരക്കിലാണെങ്കിൽ അയാളോട് ശബ്ദ സന്ദേശം വഴി ആശയവിനിമയം നടത്താൻ ഈ സേവനം ഉപകാരപ്പെടും.

ഏത് ഫോർമാറ്റിലുള്ള ഫയലുകളും മറ്റൊരു വാട്ട്സാപ്പ് നമ്പരിലേക്ക് അയക്കാൻ സാധിക്കുന്ന സിപ് ഫോൾഡർ സെന്റിംഗ് സേവനവും ഉടൻ വാട്സാപ്പിന്റെ ഭാഗമാകും. എന്ന് മുതൽ പുതിയ സേവനങ്ങൾ ലഭ്യമായിത്തുടങ്ങുമെന്നു വ്യക്തത ഇല്ലെങ്കിലും ഈ സേവനങ്ങൾ അടുത്ത മാസത്തിനുള്ളിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ് നേതൃത്വം. ഓരോ മാസവും ശരാശരി 100 കോടി ഉപഭോക്താക്കളാണ് ലോകമെമ്പാടും വാട്ട്സാപ്പ് സേവനം പ്രയോജനപ്പെടുത്തുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :