സുമീഷ് ടി ഉണ്ണീൻ|
Last Modified വെള്ളി, 21 ഡിസംബര്‍ 2018 (16:30 IST)
വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ Y93s നെ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 4 ജി ബി റാം 128 ജി ബി സ്റ്റോറേജ്, 4 ജി ബി റാം 64 ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളെയാണ് കമ്പനി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജി ബി റാം 64 ജി ബി വേരിയന്റിന് ഏകദേശം 17758 രൂപയാണ് ചൈനീസ് വിപണിയിൽ വില കണക്കാക്കപ്പെടുന്നത്.
വിവോയുടെ മിഡ് ക്യാറ്റ്ഗറി സ്മാർട്ട് ഫോണുകളിൽ ഉൾപ്പെടുന്നതാണ് പുതിയ Y93s. 6.2 ഇഞ്ച് എച്ച് ഡി പ്ലസ് ഐ പി എസ് എൽ സി ഡി വാട്ടർഡ്രോപ് നോച്ച് സിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. 8 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
മീഡിയടെക്കിന്റെ 2.0 ജിഗാഹെഡ്സ് ഒക്ടാകോർ MT6762 ഹെലിയോ P22 പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 8.1 ഓറിയോയിലായിരിക്കും Y93s പ്രവർത്തിക്കുക. 4030 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.