വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്, 13 ജനുവരി 2021 (12:50 IST)
മറ്റൊരു എക്കണോമി റെയിഞ്ച് സ്മർട്ട്ഫോൺ പുറത്തിറക്കി ചൈനീസ്
സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. Y12 എന്ന പുത്തൻ മോഡലിനെയാണ് വിവോ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിലുള്ള സ്മാർട്ട്ഫോണിന് 9,990 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില. ആമസോൺ, ഫ്ലിപ്പ്കാർട്ട് പേടിഎം മാൾ എന്നിവയിലൂടെ സ്മാർട്ട്ഫോൺ വാങ്ങാനാകും.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ റിയർ ക്യാമറകൾ ഫോണിൽ ഇടംപിടിച്ചിരിയ്ക്കുന്നു. 8 മെഗാപിക്സൽ ആണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ പി35 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 10W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത.